കളളൻ കപ്പലിൽ തന്നെ ; എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ : ബെഹ്‌റയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കള്ളൻ കന്നലിൽ തന്നെ, എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കൊ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ. പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ചാണ് ഡി.ജി.പി ജേക്കബ് തോമസ് രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂചടെയാണ് ജേക്കബ് തോമസിന്റെ പതികരണം അറിയിച്ചിരിക്കുന്നത് . കള്ളൻ കപ്പലിൽ തന്നെ’യെന്ന ഹാഷ് ടാഗോടെയാണ് ജേക്കബ് തോമസ് സി.എ.ജി റിപ്പോർട്ടിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ ജേക്കബ് തോമസിനെ മാറ്റി നിർത്തി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് […]

തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത് ; എസ്‌ഐ ആക്കിയാലും കുഴപ്പമില്ല , നീതിമാനണല്ലോ നീതി നടപ്പിലാക്കുന്നത് : സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് തോമസ് ജേക്കബ്

സ്വന്തം ലേഖകൻ പാലക്കാട്: ഡിജിപി സ്ഥാനത്ത് നിന്ന് എഡിജിപിയാക്കി തരംതാഴത്താനുള്ള നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് പരിഹസിച്ചു. മെയ് 31 ന് സർവ്വീസിൽ വിരമിക്കാനിരിക്കെയാണ് അദ്ദേഹ ത്തിനെതിരെ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി തനിക്കിതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, എസ്ഐയായി പരിഗണിച്ചാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്, സ്രാവുകൾക്കൊപ്പം ഉള്ള നീന്തൽ അത്ര സുഖകരമല്ലെന്നും […]

ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താനൊരുങ്ങി സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താൻ സർക്കാർ തീരുമാനിച്ചു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതു സംബന്ധിച്ച നിർദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചതായാണ് വിവരം ലഭിക്കുന്നത്. മെയ് 31ന് വിരമിക്കാനിരിക്കെയാണ് സർക്കാരിന്റെ നടപടിയെങ്കിലും ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ ഇതിൽ കേന്ദ്ര സർക്കാറിന്റെ നിലപാടും നിർണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. തരംതാഴ്ത്തൽ സംബന്ധിച്ച നോട്ടീസ് സർക്കാർ ജേക്കബ് തോമസിന് നൽകിയെന്നും അനുമതിയില്ലാതെ പുസ്തകമെഴുതിയത് അച്ചടക്ക […]

ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന് പരാതി ; ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്

  സ്വന്തം ലേഖിക തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്.ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേലാണ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.സംസ്ഥാന ആഭ്യന്തര വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സത്യൻ നരവൂറിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് നടത്തിയിരുന്നു. ഇതേ തുടർന്ന് കേസെടുത്ത് അന്വേഷിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം എസ്പിക്കാണ് അന്വേഷണ ചുമതല. അനുവാദമില്ലാതെ പുസ്തമെഴുതിയതിന് മറ്റൊരു അന്വേഷണം […]

പാവപ്പെട്ടവർക്ക് ചികിത്സാസഹായം നിഷേധിക്കൽ ; ടിപി സെൻകുമാറിന്റെ പരാതിയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അന്വേഷണം ; അന്വേഷണ സംഘത്തിൽ സർക്കാരിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസും

  സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെതിരെയുള്ള ആരോപണങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കും. ശ്രീചിത്ര ഭരണസമിതി മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ പരാതിയെ തുടർന്നാണ് ശ്രീചിത്രയ്ക്കെതിരായ പരാതി കേന്ദ്രം അന്വേഷിയ്ക്കുന്നത്. ഇടത് സർക്കാറിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസ് ഉൾപ്പെടെ മൂന്നംഗ സമിതിക്കാണ് അന്വേഷണ ചുമതല. പാവപ്പെട്ടവർക്ക് ചികിൽസാസഹായം നിഷേധിക്കൽ, ചികിൽസയ്ക്ക് മുൻഗണനാക്രമം നിശ്ചയിക്കുന്നതിലെ വീഴ്ച, നിയമനങ്ങളിൽ ക്രമക്കേട് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിക്കെതിരെ ടി.പി.സെൻകുമാർ കേന്ദ്രശാസ്ത്രസാങ്കേതികമന്ത്രാലയത്തിന് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വസ്തുത പരിശോധനക്കാണ് പ്രത്യേക […]

ഒന്നുകിൽ തനിക്ക് വിജിലൻസ് ഡയറക്ടർ പദവി നൽകുക, അല്ലാത്ത പക്ഷം സ്വയം വിരമിക്കലിന് അനുവാദം നൽകണം ; ഡി.ജി.പി ജേക്കബ് തോമസ്

  സ്വന്തം ലേഖകൻ കൊച്ചി: ഒന്നുകിൽ തനിക്ക് വിജിലൻസ് ഡയറക്ടർ പദവി നൽകുക. അതല്ലെങ്കിൽ സ്വയം വിരമിക്കുന്നതിനുള്ള അനുവാദം തരണമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പിണറായി സർക്കാർ തുടരുന്ന തുടർ അവഹേളനങ്ങൾക്കെതിരെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ (സി.എ.ടി) ഡിജിപി ജേക്കബ് തോമസ് ഹർജി നൽകി. ഡി.ജി.പി. റാങ്കിനു തത്തുല്യമായ തസ്തിക നൽകി തിരിച്ചെടുക്കണമെന്ന സി.എ.ടി. മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചിട്ടില്ലെന്നു ഹർജിയിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐ.പി.എസ്. ഓഫീസറായ തനിക്ക് അനുയോജ്യ പദവി നൽകാത്തത് മനുഷ്യാവകാശ ലംഘനവും സി.എ.ടിയോടുള്ള അവഹേളനവുമാണ്. തരംതാഴ്ത്താനുള്ള ബോധപൂർവമായ ശ്രമമാണ് […]

സംസ്ഥാനത്തെ മുതിർന്ന ഐ. പി. എസ് ഓഫീസർ ഇരുമ്പ് ഉണ്ടാക്കുന്നു ; തീരാക്കടത്തിൽ മുങ്ങി മെറ്റൽ ഇൻഡസ്ട്രീസ്

സ്വന്തം ലേഖിക ഷൊർണൂർ : തീരാനഷ്ടത്തിലേക്ക് മുങ്ങുന്ന മെറ്റൽ ഇൻഡ,്ട്രീസ് നിൽനിൽപ്പിനു വേണ്ടി പൊരുതുകയാണ്. ഈ സ്ഥാപനത്തിലേയ്ക്കാണ് ഒരു ഐ. എസ് ഉദ്യോഗസ്ഥനെ പോലും നിയമിയ്ക്കാത്ത സ്ഥാനത്തേയ്ക്ക് ഡി.ജി.പി ജേക്കബ് തോമസിനെ സർക്കാർ നിയമിച്ചിരിക്കുന്നത്. ഡി.ജി.പി ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് തലവനായി നിയമിച്ച സമയത്ത് ആ സ്ഥാപനം നിലനിൽപിനായി മറ്റൊരു കരാറിൽ ഒപ്പുവയ്ക്കുകയായിരുന്നു. കാർഷിക ഉപകരണങ്ങൾ നിർമിക്കാൻ 1928ൽ ആരംഭിച്ച മെറ്റൽ ഇൻഡസ്ട്രീസ് പെട്രോൾ പമ്ബ് ആരംഭിക്കുന്നതിന് ഇന്നലെ ഹിന്ദുസ്ഥാൻ പെട്രോളിയവുമായി കരാർ ഒപ്പുവച്ചു. മൺവെട്ടിയും കൈക്കോട്ടും കത്രികയുമൊക്കെ നിർമിക്കുന്ന സ്ഥാപനം സ്വകാര്യ […]

ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ല ; ജേക്കബ് തോമസ്

സ്വന്തം ലേഖിക തിരുവനന്തപുരം: മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഇരുമ്പുണ്ടാക്കാൻ താൻ പഠിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഡി.ജി.പി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. വ്യവസായ വകുപ്പിൽ തന്നെ നിയമിച്ചത് പകപോക്കലാണ്. താൻ വിജിലൻസിൽ ജോലി ചെയ്യുമ്പോൾ കേസിൽ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസയമന്ത്രി. ചില തസ്തികകളിൽ നിയമിക്കുമ്പോൾ അത് നൽകുന്ന സന്ദേശം ജനം തിരച്ചറിയുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു വർഷമായി സസ്‌പെൻഷനിൽ കഴിഞ്ഞ ജേക്കബ് […]