പാവപ്പെട്ടവർക്ക് ചികിത്സാസഹായം നിഷേധിക്കൽ ; ടിപി സെൻകുമാറിന്റെ പരാതിയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അന്വേഷണം ; അന്വേഷണ സംഘത്തിൽ സർക്കാരിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസും

പാവപ്പെട്ടവർക്ക് ചികിത്സാസഹായം നിഷേധിക്കൽ ; ടിപി സെൻകുമാറിന്റെ പരാതിയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അന്വേഷണം ; അന്വേഷണ സംഘത്തിൽ സർക്കാരിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസും

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെതിരെയുള്ള ആരോപണങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കും. ശ്രീചിത്ര ഭരണസമിതി മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ പരാതിയെ തുടർന്നാണ് ശ്രീചിത്രയ്ക്കെതിരായ പരാതി കേന്ദ്രം അന്വേഷിയ്ക്കുന്നത്. ഇടത് സർക്കാറിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസ് ഉൾപ്പെടെ മൂന്നംഗ സമിതിക്കാണ് അന്വേഷണ ചുമതല.

പാവപ്പെട്ടവർക്ക് ചികിൽസാസഹായം നിഷേധിക്കൽ, ചികിൽസയ്ക്ക് മുൻഗണനാക്രമം നിശ്ചയിക്കുന്നതിലെ വീഴ്ച, നിയമനങ്ങളിൽ ക്രമക്കേട് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിക്കെതിരെ ടി.പി.സെൻകുമാർ കേന്ദ്രശാസ്ത്രസാങ്കേതികമന്ത്രാലയത്തിന് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വസ്തുത പരിശോധനക്കാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിപി ജേക്കബ് തോമസിനെ കൂടാതെ ബെംഗളൂരുവിലെ നിംഹാൻസ് ഡയറക്ടർ ഡോക്ടർ ബി.എൻ.ഗംഗാധരൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ മേധാവി ഗോവർധൻ മേത്ത എന്നിവരാണ് വസ്തുതാപരിശോധനാസമിതിയിലെ മറ്റംഗങ്ങൾ.

ഈ മാസം മുപ്പതിനകം പരിശോധന നടത്തി സമിതി റിപ്പോർട്ട് നൽകണം. പരാതി വസ്തുതാപരമാണെന്ന് തെളിഞ്ഞാൽ വിശദമായ അന്വേഷണം നടത്തും.