ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണ്ണക്കടത്ത് : ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ ചുമതലയിൽ നിന്നും ഒഴിവാക്കാൻ നീക്കം

ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണ്ണക്കടത്ത് : ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ ചുമതലയിൽ നിന്നും ഒഴിവാക്കാൻ നീക്കം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി എം. ശിവശങ്കരനെതിരേ നടപടിയെടുക്കാൻ സർക്കാർ നീക്കം. സംഭവത്തിൽ സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് ഇങ്ങനെ ഒരു നീക്കം നടക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

നിരപരാധിയാണെന്ന് തെളിയുന്നത് വരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനും ഐടി വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കാനുമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും നീക്കം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് വിശദീകരണവും തേടിയേക്കുമെന്നാണ് വിവരം ലഭിക്കുന്നത്. സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള അടുത്ത ബന്ധം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള സർക്കാർ നീക്കം നടന്നുകൊണ്ടിരിക്കുന്നത്.

സംഭവത്തിൽ യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന ഇപ്പോൾ ഒളിവിൽ കഴിയുകാണ്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

എന്നാൽ സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് ഏതു സാഹചര്യത്തിലാണെന്നു തനിക്ക് കൃത്യമായി അറിയില്ലെന്നു മുഖ്യമന്ത്രി സംഭവം വിവാദമായതോടെ വ്യക്തമാക്കിയിരുന്നു.