play-sharp-fill

കർണാടകയിലെ ഐഎഎസ് ഐപിഎസ് പോര്: രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു..! രൂപയ്ക്കെതിരെ അപകീർത്തി കേസെടുക്കണമെന്ന് കോടതി

സ്വന്തം ലേഖകൻ ബംഗ്ലൂരു: ഐപിഎസ് ഓഫിസർ ഡി രൂപയ്ക്കെതിരെ അപകീർത്തി കേസെടുക്കണമെന്ന് കോടതി. കർണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് ഡി രൂപയ്ക്കെതിരെ അപകീർത്തി കേസ് രെജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. രോഹിണിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ബെംഗ്ളൂറു അഡീഷനൽ ചീഫ് മെട്രോപൊലീതൻ മജിസ്ട്രേട് കോടതിയുടെതാണ് ഉത്തരവ്. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരായ രൂപയും രോഹിണിയും തമ്മിലുള്ള പോര് കർണാടക സർകാരിന് വലിയ തലവേദനയായിരുന്നു സൃഷ്ടിച്ചത്. രോഹിണിക്കുനേരെ അഴിമതിയാരോപണവും വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച് രൂപ സാമൂഹിക മാധ്യമത്തിലൂടെയാണ് പോരിന് തുടക്കമിട്ടത്. രോഹിണിയുടെ […]

കർണാടകയിൽ ഐഎഎസ്– ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര് ; ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങള്‍ പങ്കുവച്ച് ഐപിഎസ് ഉദ്യോഗസ്ഥ; സമൂഹമാധ്യമങ്ങളിൽ പോര് ശക്തം ; നിയമനടപടിക്കൊരുങ്ങി ഇരുവരും

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടകയിൽ ഐഎഎസ്– ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര് സ്വകാര്യചിത്രങ്ങൾ പുറത്തുവിടുന്ന വിധം അതിരുവിട്ടു.ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയും ഐപിഎസ് ഓഫീസർ ഡി രൂപയും തമ്മിലാണ് പോര് മുറുകുന്നത്. കര്‍ണാടകയിലെ ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങളാണ് ഐപിഎസ് ഓഫിസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എംഡിയുമായ ഡി രൂപ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. രോഹിണി സിന്ധൂരി പുരുഷ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് രൂപയുടെ അവകാശവാദം. അതേസമയം തന്റെ വാട്‌സാപ്പ് സ്റ്റാറ്റസില്‍ നിന്ന് ശേഖരിച്ചതാണെന്നും തന്നെ […]

ഐ.എ.എസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; ചിത്ര. എസ് പാലക്കാട്‌ കളക്റ്ററാകും ; പ്രണബ് ജോതിനാഥ് സ്പോര്‍ട്ട്സ്– യുവജനകാര്യ സെക്രട്ടറി ; പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി കെ.ബിജു ചുമതലയേൽക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഐ എ എസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ. മിനി ആന്റണി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയാകും . ചിത്ര. എസ് പാലക്കാട്‌ കളക്റ്ററായി ചുമതലയേൽക്കും. ഇപ്പോഴത്തെ പാലക്കാട് കലക്ടര്‍ജോഷി മൃണ്‍മയി ശശാങ്ക് നാഷണല്‍ഹെല്‍ത്ത് മിഷന്‍റെ സംസ്ഥാന ഡയറക്ടറാകും. കെ.ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാകും. റാണി ജോര്‍ജ് സാമൂഹിക നീതിവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറിയായി നിയമിക്കപ്പെട്ടു. സ്പോർട്സ്, യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല പ്രണബ് ജ്യോതി ലാലിന് നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനായിരുന്നു മുൻപ് ചുമതല നൽകിയിരുന്നത്. ശിവശങ്കർ വിരമിക്കാനിരിക്കുന്ന […]

ഐ.എ.എസ്, ഐ,പി.എസ് ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാം ; പ്രൊമോഷനായി നൽകിയ പാനൽ മന്ത്രിസഭ അംഗീകരിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സന്തോഷിക്കാം. വിവിധ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷനായി തയ്യാറാക്കിയ പാനൽ മന്ത്രിസഭ അംഗീകരിച്ചു. 1995 ഐഎഎസ് ബാച്ചിലെ എം ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 2004 ഐഎഎസ് ബാച്ചിലെ അലി അസ്ഗർ പാഷ, കെ എൻ സതീഷ്, ബിജു പ്രഭാകർ എന്നിവരെ സൂപ്പർ ടൈം സ്‌കെയിൽ (സെക്രട്ടറി ഗ്രേഡ്) പദവിയിലേക്കും 2007 ഐഐസ് ബാച്ചിലെ എൻ പ്രശാന്തിനെ സെലക്ഷൻ ഗ്രേഡ് പദവിയിലേക്കും 2002 ഐപിഎസ് ബാച്ചിലെ സ്പർജൻ […]

ഐ.എ.എസ് നേടാൻ വ്യാജരേഖ നൽകിയ തലശ്ശേരി സബ് കളക്ടർ കുടുക്കിലേക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എ.എസ് നേടാൻ വ്യാജരേഖ നൽകിയ തലശ്ശേരി സബ്കളക്ടർ ആസിഫ് കെ യുസഫ് കുടുക്കിലേക്ക്. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ എറണാകുളം ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഐ.എ.എസ് നേടാൻ വ്യാജരേഖ ഹാജരാക്കിയതിന് ആസിഫിനെതിരേ നടപടിയുണ്ടായേക്കും. 2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ആസിഫ്. ക്രീമിലയറിൽ പരിധിയിൽ പെടാത്ത ഉദ്യോഗാർത്ഥി എന്ന നിലയിലാണ് കേരള കേഡറിൽ ഐ.എ.എസ് ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ജില്ലാ കളക്ടർ എസ് സുഹാസ് നൽകിയ റിപ്പോർട്ടിൽ ആസിഫിന്റെ കുടുംബം […]