ഐ.എ.എസ് നേടാൻ വ്യാജരേഖ നൽകിയ തലശ്ശേരി സബ് കളക്ടർ കുടുക്കിലേക്ക്

ഐ.എ.എസ് നേടാൻ വ്യാജരേഖ നൽകിയ തലശ്ശേരി സബ് കളക്ടർ കുടുക്കിലേക്ക്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ.എ.എസ് നേടാൻ വ്യാജരേഖ നൽകിയ തലശ്ശേരി സബ്കളക്ടർ ആസിഫ് കെ യുസഫ് കുടുക്കിലേക്ക്. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ എറണാകുളം ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഐ.എ.എസ് നേടാൻ വ്യാജരേഖ ഹാജരാക്കിയതിന് ആസിഫിനെതിരേ നടപടിയുണ്ടായേക്കും.

2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ആസിഫ്. ക്രീമിലയറിൽ പരിധിയിൽ പെടാത്ത ഉദ്യോഗാർത്ഥി എന്ന നിലയിലാണ് കേരള കേഡറിൽ ഐ.എ.എസ് ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ജില്ലാ കളക്ടർ എസ് സുഹാസ് നൽകിയ റിപ്പോർട്ടിൽ ആസിഫിന്റെ കുടുംബം ക്രീമിലയർ പരിധിയിൽ വരുന്നതാണെന്നും ആദായ നികുതി അടയ്ക്കുന്നതായും പറഞ്ഞിട്ടുണ്ട്.കുടുംബത്തിന്റെ വാർഷിക വരുമാനം 6 ലക്ഷത്തിന് താഴെ വന്നാൽ മാത്രമാണ് ക്രീമിലെയറിൽ നിന്നും ഒഴിവാക്കപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ൽ പരീക്ഷയെഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം 1.8 എന്ന രേഖയാണ് ആസിഫ് ഹാജരാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കമയന്നൂർ തഹസീൽദാറിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാൽ ആസിഫ് യുപിഎസ്‌സിയ്ക്ക് നൽകിയ ആറു ലക്ഷത്തിൽ താഴെ വരുമാനം കാണിച്ചുള്ള സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയത്. ഈ സമയത്ത് ആസിഫിന്റെ വരുമാനം 28 ലക്ഷമായിരുന്നു എന്നാണ് കളക്ടറുടെ റിപ്പോർട്ട്്.രേഖകൾ വ്യാജമാണെന്ന പരാതി കിട്ടിയതോടെ കേന്ദ്ര സർക്കാർ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.

ചീഫ് സെക്രട്ടറിയുടെ നിർദേശത്തെ തുടർന്ന് എറണാകുളം ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ ആസിഫിന്റെ കുടുംബം ആദായ നികുതി അടയ്ക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആസിഫിന്റെ കുടുംബം 2012 മുതൽ 2015 വരെ നൽകിയ ആദായ നികുതി വിവരങ്ങളും എസ് സുഹാസിന്റെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറി പേഴ്‌സണൽ മന്ത്രാലയത്തിന് ഉടൻ റിപ്പോർട്ട് കൈമാറും.