ഹണിട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍; യുവാക്കളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും; വിവാഹ വെബ്‌സൈറ്റുകള്‍ക്കൊപ്പം വളരുന്ന ഹണിട്രാപ്പ് സംഘങ്ങള്‍

സ്വന്തം ലേഖകന്‍ ബാംഗ്ലൂര്‍: ഹണിട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി ബാംഗ്ലൂരില്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന കവിതയാണ് അറസ്റ്റിലായത്. മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ നിന്ന് ഫോണ്‍നമ്പര്‍ ശേഖരിച്ചാണ് കവിത യുവാക്കളെ വിളിച്ചിരുന്നത്. വിവാഹ താല്‍പര്യം അറിയിക്കുന്ന യുവാക്കളുമായി കവിത ബന്ധം സ്ഥാപിക്കും. യുവതിയുടെ തന്ത്രത്തില്‍ വീഴുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് യുവതിയുടെ രീതി. പണം നല്‍കിയില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി […]

പണക്കാരായ വ്യാപാരികളെ 23കാരി ഫോൺ വിളിച്ച് വശീകരിക്കും ; വലയിൽ വീണാൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും ; പച്ചാളം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും ഹണിട്രാപ്പ് സംഘം തട്ടിയെടുത്തത് ഒരു ലക്ഷം രൂപ : വ്യാപാരിയുടെ പരാതിയിൽ പൊലീസ് പിടികൂടിയത് നാലംഗസംഘത്തെ

സ്വന്തം ലേഖകൻ കാക്കനാട്: വ്യാപാരിയെ ഹണിട്രാപ്പിലാക്കി അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയ നാലംഗ സംഘം പൊലീസ് പിടിയിൽ. പണം തട്ടിയ കേസിൽ എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തിൽ വീട്ടിൽ അജിത് (21), തോപ്പുംപടി വീലുമ്മേൽ ഭാഗത്ത് തീത്തപ്പറമ്പിൽ വീട്ടിൽ നിഷാദ് (21), ഫോർട്ട്‌കൊച്ചി സ്വദേശിനി നസ്‌നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേൽ വീട്ടിൽ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയെ തുടർന്നാണ് നാലംഗ സംഘത്തെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ […]

യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ലക്ഷങ്ങൾ കവർന്ന സംഭവം ; മുഖ്യപ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ഒല്ലൂർ മരത്താക്കര അക്കരപ്പുറം വീട്ടിൽ നൈസണിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വള്ളിവട്ടം ഇടവഴിക്കൽ ഷെമീന (38), തൃശ്ശൂർ പള്ളത്തുപറമ്പിൽ അനൂപ്കുമാറിനെയും (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ സ്വദേശിയായ യുവാവിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരിലെ അപാർട്ട്‌മെന്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും […]

നിറപറ മുതലാളിയെ കുടുക്കാൻ സീമ കാമുകനിൽ നിന്നും ഗർഭം ധരിച്ചു ;ഹണിട്രാപ്പിന് പിന്നിൽ വൻസംഘം ; പ്രതികൾക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്നു സൂചന

സ്വന്തം ലേഖിക കൊച്ചി: പെരുമ്പാവൂരിലെ നിറപറയുടെ മുതലാളി കുടുങ്ങിയ ഹണിട്രാപ്പിന് പിന്നിൽ വൻസംഘമെന്ന് പൊലീസ്. ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമയുടെ നേതൃത്വത്തിലുള്ള ഹണിട്രാപ്പ് സംഘമാണ് അരിവ്യാപാരിയെ കുടുക്കിയത്. സംഘവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണ്. സിനിമാലോകത്തെ പ്രമുഖരുമായി സംഘത്തിന് ബന്ധമുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നടിയെന്ന വ്യാജേനയായിരുന്നു സീമ അരിവ്യാപാരിയുമായി അടുത്തത്. ഒരു വർഷം നീണ്ട ഫേസ്ബുക്ക് ബന്ധം മുതലെടുത്താണ് സീമ തട്ടിപ്പ് നടത്തിയത്. ഹണിട്രാപ്പിൽ കുടുക്കിയ ശേഷം 50 ലക്ഷം ആദ്യം തട്ടി. ശേഷം ബലാൽസംഗം ചെയ്തുവെന്ന് ഭാര്യയോടു പറഞ്ഞ് പണം […]