ഹണിട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍; യുവാക്കളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും; വിവാഹ വെബ്‌സൈറ്റുകള്‍ക്കൊപ്പം വളരുന്ന ഹണിട്രാപ്പ് സംഘങ്ങള്‍

ഹണിട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍; യുവാക്കളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും; വിവാഹ വെബ്‌സൈറ്റുകള്‍ക്കൊപ്പം വളരുന്ന ഹണിട്രാപ്പ് സംഘങ്ങള്‍

സ്വന്തം ലേഖകന്‍

ബാംഗ്ലൂര്‍: ഹണിട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി ബാംഗ്ലൂരില്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന കവിതയാണ് അറസ്റ്റിലായത്.

മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ നിന്ന് ഫോണ്‍നമ്പര്‍ ശേഖരിച്ചാണ് കവിത യുവാക്കളെ വിളിച്ചിരുന്നത്. വിവാഹ താല്‍പര്യം അറിയിക്കുന്ന യുവാക്കളുമായി കവിത ബന്ധം സ്ഥാപിക്കും. യുവതിയുടെ തന്ത്രത്തില്‍ വീഴുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് യുവതിയുടെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നല്‍കിയില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കുമെന്നാണ് ഭീഷണി. യുവതി നല്‍കിയ പരാതിയില്‍ ഇതിനകം നിരവധി യുവാക്കള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്.

22കാരനായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ സമാനമായ രീതിയില്‍ വലയിലാക്കിയ കവിത രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍, യുവാവ് പണം നല്‍കാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.