Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാക്കനാട്: വ്യാപാരിയെ ഹണിട്രാപ്പിലാക്കി അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയ നാലംഗ സംഘം പൊലീസ് പിടിയിൽ. പണം തട്ടിയ കേസിൽ എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തിൽ വീട്ടിൽ അജിത് (21), തോപ്പുംപടി വീലുമ്മേൽ ഭാഗത്ത് തീത്തപ്പറമ്പിൽ വീട്ടിൽ നിഷാദ് (21), ഫോർട്ട്‌കൊച്ചി സ്വദേശിനി നസ്‌നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേൽ വീട്ടിൽ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയെ തുടർന്നാണ് നാലംഗ സംഘത്തെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ നസ്‌നി ഫോൺ വിളിച്ച് വശീകരിക്കും. പിന്നീട് ബ്ലാക്‌മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് നാലംഗ സംഘത്തിന്റെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരനായ വ്യാപാരിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. യുവതി ആവശ്യപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തിയ ഇയാളെ യുവതിയോടൊപ്പമെത്തിയവർ ർതടങ്കലിലാക്കുകയായിരുന്നു.

സംഘം പിന്നീട് വ്യാപാരിയെ മർദിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. വ്യാപാരിയുടെ കൈവശം പണമില്ലാത്തതിനാൽ എ.ടി.എം. കാർഡ് വാങ്ങി പല ദിവസങ്ങളിലായി ഒരു ലക്ഷം രൂപയോളമാണ് ഇവർ തട്ടിയെടുത്തത്.

തൃക്കാക്കര അസി. കമ്മിഷണർ ജിജിമോന്റെ നേതൃത്വത്തിൽ തൃക്കാക്കര സിഐ. ആർ. ഷാബു, എസ്‌ഐ.മാരായ മധു, സുരേഷ്, ജോസി, എഎസ്‌ഐ.മാരായ അനിൽകുമാർ, ഗിരീഷ് കുമാർ, ബിനു, സീനിയർ സി.പി.ഒ.മാരായ ജാബിർ, ഹരികുമാർ, ദിനിൽ, രജിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസിൽ പ്രതികളെ പിടികൂടിയത്.