play-sharp-fill

ന്യൂ ജെൻ കാലത്ത് റൈഡുകൾക്ക് പ്രധാന സ്ഥാനമാണ് യുവ തലമുറ നൽകുന്നത്;അപ്പോൾ ഒരു കല്യാണം കഴിക്കാനും ഒരു റൈഡ് പോയാലോ?’റൈഡ് ടു മാര്യേജ്’, കോയമ്പത്തൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് സൈക്കിളില്‍ വരന്‍; വേറിട്ട കല്യാണത്തിന്റെ കൗതുകത്തിൽ ഗുരുവായൂർ.

വരൻ കല്യാണത്തിന് മണ്ഡപത്തില്‍ എത്തിയതും തിരിച്ചുപോയതും സൈക്കിളില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന കല്യാണമാണ് വരന്റെ വേറിട്ട യാത്ര കൊണ്ട് വ്യത്യസ്തമായത്. ക്ഷേത്രത്തിന് മുന്നിലെ കല്യാണ മണ്ഡപത്തില്‍ പ്രണയിനിയെയാണ് വരന്‍ താലി ചാര്‍ത്തിയത്. തുടര്‍ന്ന് സ്വദേശമായ കോയമ്പത്തൂര്‍ക്ക് 5 കൂട്ടുകാര്‍ക്ക് ഒപ്പം സൈക്കിളില്‍ യാത്ര തിരിച്ചു. വധുവും സംഘവും വരന്‍ എത്തുന്ന സമയം കണക്കാക്കി സാവധാനം കോയമ്പത്തൂര്‍ക്ക് പോയി. ‘റൈഡ് ടു മാര്യേജ്’ എന്നാണ് സൈക്കിള്‍ യാത്രയ്ക്ക് നല്‍കിയ പേര്. അഹമ്മദാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ശിവസൂര്യനും അഞ്ജനയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കോയമ്പത്തൂര്‍ തൊണ്ടമുത്തൂര്‍ […]

അമ്പലത്തിന് പുറത്തെ അമ്പലക്കള്ളന്മാർ,മുക്കിയത് അഞ്ഞൂറോളം കുറ്റി! ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്, സി പി എം നേതാവായ താത്കാലിക ജീവനക്കാരനെ പുറത്താക്കി

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം ചെയ്ത് രശീത് നൽകാതെ പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിൽ താത്കാലിക ജീവനക്കാരനെ പുറത്താക്കി. സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ താത്കാലിക ജീവനക്കാരനെയാണ് ജോലിയിൽ സ്ഥിരപ്പെടുത്താനിരിക്കെ പുറത്താക്കിയത്. ദേവസ്വം ജീവനക്കാരുടെ സഹകരണ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാസിന്റെ ഏജൻസിയിലായിരുന്നു ക്രമക്കേട്. സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പണം തിരികെ അടപ്പിച്ച ശേഷം ഒതുക്കി തീർക്കാനുള്ള നീക്കത്തിനിടെയാണ് വിവരം പുറത്തുവന്നത്.   ആവശ്യപ്പെടുന്നവർക്ക് ഗ്യാസ് എത്തിച്ചു നൽകുമെങ്കിലും പണത്തിന് രസീതി […]

എട്ടാം തവണയും ഗുരുവായൂരപ്പന്റെ തിടമ്പേറ്റാൻ ഗോപീകണ്ണൻ : 23 ആനകളെ പിൻതള്ളി ആനയോട്ട മത്സരത്തിൽ ഒന്നാമൻ

സ്വന്തം ലേഖകൻ തൃശൂർ: ഗുരുവായൂർ ആനയോട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊമ്പൻ ഗോപീകണ്ണൻ. ഇത് തുടർച്ചയായ എട്ടാം തവണയാണ് ഗുരുവായൂർ ഗോപീകണ്ണൻ ഒന്നാമത് എത്തുന്നത്. ആനയോട്ട മത്സരത്തിൽ വിജയിച്ചതോടെ കൊമ്പൻ ഗോപീകണ്ണനായിരിക്കും സ്വർണ്ണതിടമ്പ് എഴുന്നെള്ളിയ്ക്കുക. 23 ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോട് അനുബന്ധിച്ചാണ് ആനയോട്ടമത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കുന്ന ആനയാണ് ഉത്സവത്തിനിടെ ഗുരുവായൂരപ്പന്റെ സ്വർണതിടമ്പ് ഏഴുന്നള്ളിക്കുക.

ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ദർശനത്തിന് നിയന്ത്രണം

സ്വന്തം ലേഖകൻ തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ദർശനത്തിന് നിയന്ത്രണം. ഏഴുമണിക്കൂറാണ് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് മന്നോടിയായി ചൈതന്യവർധനയ്ക്ക് നടത്തുന്ന സഹസ്രകലശത്തിന്റെ തത്വഹോമവും തത്ത്വകലശാഭിഷേകവും ബുധനാഴ്ച നടക്കും. പ്രാധാന്യമേറിയ ആയിരം കലശവും വിശേഷ ബ്രഹ്മകലശവും വ്യാഴാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. ഈ രണ്ടു ദിവസവും രാവിലെ നാലുമുതൽ പതിനൊന്നുവരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാവില്ല. വ്യാഴാഴ്ച രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിഞ്ഞാൽ ആയിരം കലശം അഭിഷേകം തുടങ്ങും. അവസാനം കൂത്തമ്പലത്തിൽ നിന്ന് ബ്രഹ്മകലശം വാദ്യ അകമ്പടിയിൽ നാലമ്പലത്തിലേക്ക് […]

ഗുരുവായൂരിൽ ഇന്നും നാളെയും ദർശനത്തിന് നിയന്ത്രണം

സ്വന്തം ലേഖിക ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും നാളെയും ദർശന നിയന്ത്രണം. ബിംബശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നും നാളെയും രണ്ടര മണിക്കൂർ ദർശന നിയന്ത്രണം ഏർപ്പെടുത്തുക. ഇന്ന് വൈകീട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി ഒൻപത് വരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. നാളെ രാവിലെ ശീവേലിക്ക് ശേഷം ഒൻപതര വരെയും ശ്രീഭൂതബലിയുള്ളതിനാൽ രാത്രി ഏഴിനു ശേഷം ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്നതുവരെയും പ്രവേശനം അനുവദിക്കില്ലന്നും അറിയിച്ചു. രാത്രിയിലെ ശ്രീഭൂതബലി കഴിഞ്ഞ് എട്ടരയ്ക്ക് നട തുറക്കുന്നതു വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ പുറമെ നിന്ന് […]