ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ദർശനത്തിന് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ദർശനത്തിന് നിയന്ത്രണം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ദർശനത്തിന് നിയന്ത്രണം. ഏഴുമണിക്കൂറാണ് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് മന്നോടിയായി ചൈതന്യവർധനയ്ക്ക് നടത്തുന്ന സഹസ്രകലശത്തിന്റെ തത്വഹോമവും തത്ത്വകലശാഭിഷേകവും ബുധനാഴ്ച നടക്കും.

പ്രാധാന്യമേറിയ ആയിരം കലശവും വിശേഷ ബ്രഹ്മകലശവും വ്യാഴാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. ഈ രണ്ടു ദിവസവും രാവിലെ നാലുമുതൽ പതിനൊന്നുവരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിഞ്ഞാൽ ആയിരം കലശം അഭിഷേകം തുടങ്ങും. അവസാനം കൂത്തമ്പലത്തിൽ നിന്ന് ബ്രഹ്മകലശം വാദ്യ അകമ്പടിയിൽ നാലമ്പലത്തിലേക്ക് എഴുന്നള്ളിക്കും. വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിൽ ഉത്സവക്കൊടിയേറ്റ് നടക്കുക.

Tags :