സംസ്ഥാനത്ത് ഇ.ഡി – ക്രൈംബ്രാഞ്ച് പോര് : ഇ.ഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു ; നടപടി സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ
സ്വന്തം ലേഖകൻ കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് എടുത്തിരിക്കുന്നത്. ഡയറ്കടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ സർക്കാറിനെതിരായ ഗൂഢാലോചനക്കും ഇഡിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ സമ്മർദത്തിലാക്കി ഇ ഡി ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നത് തങ്ങൾ കണ്ടുവെന്ന് നേരത്തെ രണ്ട് […]