ജോലി വാഗ്ദാനം നൽകി പണം തട്ടി; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ജോലി വാഗ്ദാനം നൽകി യുവാക്കളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് വഴി ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവാക്കളെ കബളിപ്പിച്ച്‌ 30 ലക്ഷം രൂപ തട്ടിയെടുത്തയാണ് പരാതി. സംഭവത്തിൽ ശാസ്താംകോട്ട മൈനാഗപ്പള്ളി ഐശ്വര്യ ഭവനില്‍ ബിനു (42) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. പാങ്ങോട് സൈനിക രഹസ്യാന്വേഷണ വിഭാഗം, കുണ്ടറ പൊലീസ്, പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.ഉദ്യോഗാര്‍ഥികളുടെ വിശ്വാസംനേടിയശേഷം ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം വാങ്ങുകയായിരുന്നു. ഇതിനായി ഇന്ത്യന്‍ […]

കോവിഡ് കാലത്ത് രക്ഷകരായി എത്തി, അഭിഭാഷകൻ ചമഞ്ഞ് ദമ്പതികളിൽ നിന്ന് 70 ലക്ഷം തട്ടി; തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയുംഅറസ്റ്റിൽ.

അഭിഭാഷകൻ ചമഞ്ഞ് പ്രവാസി ദമ്പതികളിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. നെല്ലനാട് പരമേശ്വരം സ്വദേശി ശങ്കർദാസ്, ഇയാളുടെ കൂട്ടാളി കൈതമുക്ക് പാൽക്കുളങ്ങര സ്വദേശിനി അരുണ പാർവതി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കോവിഡ് കാലത്ത് രക്ഷകരായി അടുത്തുകൂടിയ ഇവർ ആനത്തലവട്ടം സ്വദേശിയായ യുവതിയെയും ഭർത്താവിനേയും തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന പരാതിക്കാരി കോവിഡ് വ്യാപനത്തെ തുടർന്നാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവർ ആ സമയത്ത് എട്ടു മാസം ഗർഭിണിയായിരുന്നു. യുവതി ക്വാറൻറ്റീൻ ലംഘിച്ചെന്നാരോപിച്ച് അയൽക്കാരും നാട്ടുകാരും ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയതിനെ […]