എറണാകുളത്തും തൃശൂരിലും ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു; പരിഭ്രാന്തി പരത്തി
സ്വന്തം ലേഖകൻ എറണാകുളം/തൃശൂര്‍ : രണ്ടിടങ്ങളിൽ ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. എറണാകുളം പെരുമ്ബാവൂരിനടുത്ത് ഇടവൂരില്‍ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന ആനയും തൃശ്ശൂര്‍ എടമുട്ടത്ത് തൈപ്പൂയാഘോഷത്തിനിടെ കൊണ്ടുവന്ന ആനയുമാണ് ഇടഞ്ഞത്. തൃശ്ശൂര്‍ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആനയെ തളക്കാനായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ആനപ്പുറത്തിരുന്നവര്‍ താഴേക്ക് ചാടി രക്ഷപെട്ടു. ഇതിനിടെ ക്ഷേത്രത്തിന് പുറത്ത് നിന്ന നാല് ആനകളില്‍ ഒരെണ്ണം പേടിച്ചോടിയത് പരിഭ്രാന്തി പരത്തി. പാപ്പാന്‍മാരും എലഫന്റെ സ്ക്വാഡും ചേര്‍ന്ന് ആനയെ ക്യാപ്ച്ചര്‍ ബെല്‍റ്റിട്ട് തളച്ചു.