വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിർമിച്ച സംഭവം; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്പെന്‍ഷന്‍

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിർമിച്ച സംഭവം; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്പെന്‍ഷന്‍

സ്വന്തം ലേഖകൻ

കൊച്ചി:എറണാകുളം മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ ജീവനക്കാരന് സസ്പെന്‍ഷന്‍.

സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെപ്പറ്റി മെഡിക്കല്‍ സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഡി.എം.ഇ. തലത്തിലുള്ള വിശദമായ അന്വേഷണത്തിന് ശേഷം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.