സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോറിയിടിച്ച് വ്യാഴാഴ്ച മാത്രം മരിച്ചത് രണ്ട് കുട്ടികൾ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കുട്ടികൾ. എറണാകുളത്തും കണ്ണൂരിലുമുണ്ടായ അപകടങ്ങളിലാണ് കുട്ടികൾ മരിച്ചത്. എറണാകുളത്തെ ചെങ്ങമനാട് ഒൻപത് വയസുകാരനും കണ്ണൂരിലെ പാനൂരിൽ ബൈക്കിൽ മിനി ലോറി ഇടിച്ച് ഏഴ് വയസുകാരിയുമാണ് മരിച്ചത്. എറണാകുളത്ത് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ചെങ്ങമനാട് സ്വദേശി ജിന്നാസിന്റെ മകൻ മുഹമ്മദ് ജസീറാണ് മരിച്ചത്. മുഹമ്മദ് ജസീർ അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. കുട്ടി വീടിന്റെ മുൻവശത്തെ റോഡിൽ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിക്കുകയുമായിരുന്നു. വ്യാഴാഴ്ച […]

കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല കോടതിയിൽ ഹാജരാവേണ്ടത്, അഞ്ച് മിനുറ്റിനകം ഹാജരായില്ലെങ്കിൽ അറസ്റ്റ് : എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ താക്കീത്

സ്വന്തം ലേഖകൻ കൊച്ചി : കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല കോടതിയിൽ ഹാജരാവേണ്ടത്. അഞ്ച് മിനുറ്റിനകം കോടതിയിൽ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് ഹൈക്കോടതിയുടെ കോടതിയുടെ രൂക്ഷവിമർശനം. അഞ്ചുമിനുട്ടിനകം ഹാജരാകണമെന്നാണ് കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.. അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ ഉത്തരവ് ഇടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കളക്ടർക്കെതിരായ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുന്നതിനിടെയിലാണ് കോടതിയുടെ ഉത്തരവ്. കേസിൽ കോടതിയിൽ ഹാജരാകാൻ കളക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോൾ എവിടെ കളക്ടർ എന്ന് കോടതി […]

കനത്തമഴ ; എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

  സ്വന്തം ലേഖിക എറണാകുളം : കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി ബാധകമാണ്. ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ) അവധി പ്രഖ്യാപിച്ചിത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചക്ക് ശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം എറണാകുളം […]