കനത്തമഴ ; എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

കനത്തമഴ ; എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

 

സ്വന്തം ലേഖിക

എറണാകുളം : കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി ബാധകമാണ്. ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ) അവധി പ്രഖ്യാപിച്ചിത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചക്ക് ശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്ബുകൾ തുറന്നു. കണയന്നൂർ, കൊച്ചി താലൂക്കുകളിലായിഅഞ്ച് ഇടങ്ങളിലാണ് ക്യാമ്ബുകൾ തുറന്നത്. 270 പേരെ ക്യാമ്ബുകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും. നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് റെയ്ഡ് അലർട്ട് ആയിരിക്കും