എറണാകുളം – തൊടുപുഴ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം..! പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.കൊണ്ടോട്ടി സ്വദേശി മുഹസിൽ ആണ് പിടിയിലായത്. എറണാകുളം – തൊടുപുഴ റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വച്ചായിരുന്നു അതിക്രമം. യുവതി പരാതി ഉന്നയിച്ചതോടെ ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു ; പൂജാരിക്ക്  45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും ; ശിക്ഷ വിധിച്ചത് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി

സ്വന്തം ലേഖകൻ കൊച്ചി: കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക്  45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും. ഉദയംപേരൂർ സ്വദേശി മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) ശിക്ഷിച്ചത്. എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. 2019 – 2020 ലാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസ്സുകാരിയായ കൂട്ടിക്ക് കൽക്കണ്ടവും മുന്തിരിയും നൽകിയാണ് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. […]

എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ; ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലിസി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇവർ മരിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാട്; വിൽപ്പന നടത്തിയത് വളരെ വിലക്കുറവിൽ ; ഇറച്ചി കൊച്ചിയിൽ വിൽപ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ; അറസ്റ്റിലായ പ്രതിയുടെ മൊഴി

സ്വന്തം ലേഖകൻ കൊച്ചി : കളമശ്ശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ജുനൈസിന്റെ മൊഴി പുറത്ത്. സുനാമി ഇറച്ചി കൊച്ചിയിൽ വിൽപ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്ന് പ്രതി വെളിപ്പെടുത്തി. കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്. വിപണിയിൽ നിന്നും വളരെ വിലക്കുറവിലാണ് ഇറച്ചി വിൽപ്പന നടത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് കുറഞ്ഞ വിലയിൽ പഴയ ഇറച്ചിയെത്തിച്ചതെന്നും കൈപ്പടമുകളിൽ വീട് വാടകക്ക് എടുത്തായിരുന്നു വിതരണം നടത്തിയതെന്നും ജുനൈസ് […]

എറണാകുളം നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലം ; കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു

എറണാകുളം: നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പറവൂരിൽ നിന്നും ആലുവ ഭാഗത്തേയ്ക്ക് പോയ കാറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കാറിന്റെ മുൻ വശത്ത് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട; ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; ഒരു കിലോ സ്വർണം പിടികൂടി; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

കൊച്ചി :കൊച്ചി നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ഒരു കിലോ സ്വർണം പിടികൂടി. സ്വർണവുമായി എത്തിയ കൊടുങ്ങല്ലൂർ സ്വദേശി ഷെഫീറിനെ അറസ്റ്റ് ചെയ്തു . ദുബൈയിൽ നിന്നാണ് ഷെഫീർ സ്വർണം കൊണ്ടുവന്നത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

എറണാകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേർ മരിച്ചു ; അപകടമുണ്ടായത് വരാപ്പുഴ പാലത്തിനു സമീപം

കൊച്ചി : എറണാകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം. വരാപ്പുഴ പാലത്തിനു സമീപം ബ്ലൂ ബസാർ മാർക്കറ്റിനു മുന്നിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തേവർകാട് പാറമ്മൽ സ്വദേശി ഡിക്സൺ ഫ്രാൻസിസ് (44), അത്താണി ഘണ്ടാകർണവെളി സ്വദേശിനി ബിന്ദു എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടൻ തന്നെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. തേവർകാട് കോൺഗ്രസ് വാർഡ് പ്രസിഡന്റാണ് ഡിക്സൺ.

ഹൈഡ്രോളിക് സംവിധാനം തകരാറിൽ ; നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി ഇറക്കി; ലാൻഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പിന്മാറാതെ പൈലറ്റ്; വിമാനത്തിൽ ഉണ്ടായിരുന്ന 183 യാത്രക്കാരും സുരക്ഷിതർ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. ജിദ്ദ കോഴിക്കോട് സ്പേസ്ജെറ്റ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. വൈകീട്ട് 7.20നായിരുന്നു ലാൻഡിങ്.ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ് കരിപ്പൂരിൽ ഇറങ്ങാനിരുന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.183 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സാഹസികമായാണ് പൈലറ്റ് വിമാനം നിയന്ത്രിച്ചത്. ലാൻഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പൈലറ്റ് പിൻമാറിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് ലാൻഡിങ് വിജയകരമായത്. വിമാനത്താവളത്തിൽ പ്രത്യേക അലേർട്ട് പുറപ്പെടുവിച്ച ശേഷമായിരുന്നു ലാൻഡിങ്. സമീപത്തെ ആശുപത്രികളോടും ഫയർഫോഴ്സിനോടും സജ്ജമായിരിക്കാനും നിർദേശം നൽകിയിരുന്നു. പൈലറ്റിന്റെ […]

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ടയർ ഇടിച്ചുനിന്നത് മറ്റൊരു കാറിൽ ; അപകട സമയത്ത് ബസ്സിൽ 20 ഓളം യാത്രക്കാർ

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡിൽ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി തെറിച്ചു പോയത്. അപകടം നടക്കുമ്പോൾ ബസിൽ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാൽ റോഡിൽ തിരക്കൊഴിഞ്ഞതും ബസിന് വേഗം കുറവായിരുന്നതും കാരണം വലിയ അപകടമാണ് ഒഴിവായത്. റോഡരികിൽ നിര്‍ത്തിയിട്ട ഒരു കാറിലേക്കാണ് തെറിച്ചു പോയ ടയര്‍ പോയി ഇടിച്ചു നിന്നത്. കാറിന് നേരിയ […]

മഹാരാജാസ് കോളേജിലെ സംഘർഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‍യു, എസ്എഫ്ഐ സംഘർഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പടക്കം ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു. കോളേജിന് സമീപമുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലും ഇന്നലെ സംഘർഷം നടന്നിരുന്നു. 10 എസ്എഫ്ഐക്കാർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറ് കെഎസ്‍‍യു നേതാക്കളെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. […]