സംസ്ഥാനത്ത് ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ മദ്യനിരോധനം; സ്വകാര്യ ക്ലബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഉള്‍പ്പെടെ ബാധകം; വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിനും നിരോധനം ഉണ്ടാകും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യനിരോധനം. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. മദ്യവില്‍പ്പനശാല, ഹോട്ടല്‍, ക്ലബ് തുടങ്ങിയ പൊതു ഭക്ഷണശാലകളില്‍ നിരോധന കാലയളവില്‍ ലഹരി പാനീയങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. നിരോധനം സ്വകാര്യ ക്ലബുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാധകമാണ്. സുഗമവും സമാധാനപരവുമായി നിയമസഭാ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമം 1951 വകുപ്പ് 135 സി പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വ്യക്തികള്‍ക്ക് ലൈസന്‍സില്ലാതെ മദ്യം സൂക്ഷിക്കുന്നതിനുള്ള എക്‌സൈസിന്റെ ഇളവും നിരോധന കാലയളവില്‍ […]

പാര്‍ട്ടി നേതാക്കള്‍ ക്രൂരമായി പീഡിപ്പിക്കുന്നു; കേരളത്തിലെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ മത്സരത്തില്‍ നിന്ന് പിന്മാറി

സ്വന്തം ലേഖകന്‍ കോഴിക്കോട്: വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ടി സ്ഥാനാര്‍ഥിയും കേരളത്തിലെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുമായ അനന്യ കുമാരി അലക്സ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി. പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നു, കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് അനന്യ പിന്മാറിയത്. നേതാക്കള്‍ മാനസികമായി പീഡിപ്പിക്കുന്നു. ഒരു നേതാവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. തന്റെ കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി- അനന്യ വീഡിയോയില്‍ പറയുന്നു. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് തന്നെ സ്പോണ്‍സര്‍ ചെയ്തത്. എന്നാല്‍ ഇതിനുപുറകിലുള്ള ചതിക്കുഴികളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇനിയും […]

തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍; മത്സരിക്കാനേ താല്പര്യമില്ലെന്ന് എം.എ ബേബി; മക്കളുണ്ടാക്കിയ വിവാദങ്ങള്‍ കാരണം കൊടിയേരിക്ക് സീറ്റ് ലഭിച്ചേക്കില്ല; തോറ്റ പത്ത് എംപിമാര്‍ മത്സരിക്കാന്‍ സാധ്യത; എല്ലാം പിണറായി വിജയന്‍ തീരുമാനിക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിലെ വന്‍ നിര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകുമെന്ന് സൂചന. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ നിന്നു ചിലരെ സിപിഎം മാറ്റിയാല്‍ ജയരാജനു വഴി തെളിയും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കാന്‍ സാധ്യത തോളിയും. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ എംവി ജയരാജന്‍ മത്സരിക്കില്ല. ആന്റണി രാജുവിന് സീറ്റ് നിഷേധിച്ച് എ സമ്ബത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കുന്നതും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. പിണറായി വിജയന് പുറമേ കൊടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി […]

തോമസ് ഐസക്കും ഏ കെ ബാലനും ഇത്തവണ മത്സരിച്ചേക്കില്ല; കെ ടി ജലീലിന് വീണ്ടും സീറ്റ് കിട്ടിയേക്കും; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സീറ്റ് നിഷേധിക്കപ്പെടാനും സാധ്യതയുള്ള മന്ത്രിമാര്‍ ഇവര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എല്ലാ മന്ത്രിമാരും മത്സരിച്ചേക്കില്ല. തുടര്‍ഭരണം ലക്ഷ്യമാക്കിയിരിക്കുന്ന ഇടത് മുന്നണി യുഡിഎഫ് കോട്ടകളില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കാനാണ് സാധ്യത. സെക്രെട്ടറിയേറ്റില്‍ മൂന്നില്‍ ഒന്ന് എന്ന അനുപാതത്തില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം വന്നാല്‍ നിലവിലുള്ള മന്ത്രിമാരില്‍ പലരും മത്സര രംഗത്ത് നിന്നും വിട്ട് നില്‍ക്കേണ്ടി വരും. പാര്‍ട്ടി സംവിധാനം തടസ്സമില്ലാതെ മുന്നോട്ട് പോകേണ്ടതിനാല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് മൂന്നില്‍ ഒരാള്‍ മത്സരരംഗത്ത് വന്നാല്‍ മതി എന്നായിരുന്നു തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതിന് ഇളവ് നല്‍കിയിരുന്നു. പക്ഷേ, ഇത്തവണ തീരുമാനം […]

ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഇലക്ഷന്‍ യുഡിഎഫ് ബഹിഷ്‌കരിച്ചു; ബഹിഷ്‌കരണം വനിതാ സംവരണ സീറ്റിലേക്ക് ആളെ തിരഞ്ഞെടുക്കാത്തതില്‍ പ്രതിഷേധിച്ച്

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഇലക്ഷന്‍ ബഹിഷ്‌കരിച്ച് യുഡിഎഫ്. ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലേക്ക് വനിതാ അംഗത്തെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ മറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കാവൂ എന്നാണ് ചട്ടം. ഇത് വനിതാ സംവരണ സീറ്റാണ്. ഈ ചട്ടം ലംഘിച്ച്, വനിതാ അംഗത്തെ തിരഞ്ഞെടുക്കാതെ ഇലക്ഷന്‍ നടത്തിയതാണ് യുഡിഎഫ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ കാരണം. യുഡിഎഫും എല്‍ഡിഎഫും വനിതാ സംവരണ സീറ്റിലേക്ക് ആളെ നിര്‍ത്തിയിരുന്നില്ല. സംവരണ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താതെ മറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങിയതാണ് യുഡിഎഫിനെ ചൊടിപ്പിച്ചത്. ഇതില്‍ പ്രധിഷേധിച്ചാണ് […]

‘ട്രോള്‍ എനിക്കും സുരേഷ് ഗോപിക്കും മാത്രം, മമ്മൂട്ടിക്കില്ല; ഇന്നസെന്റിന്റെയും ഗണേഷ് കുമാറിന്റെയും പ്രചരണത്തിന് പോയാല്‍ ആര്‍ക്കും കുഴപ്പമില്ല; പ്രതികരിച്ച് കൃഷ്ണകുമാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് നടന്‍ കൃഷ്ണ കുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാടുകളെ കുറിച്ച് കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സുരേഷ് ഗോപിയും താനും ബിജെപിയിലേക്ക് വരുന്നതിനെ ട്രോളുന്നവരുടെ മാനസികാവസ്ഥ മനസ്സിലാകുന്നില്ല. 20 വര്‍ഷം മുന്‍പ് കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിന്റെ പ്രചരണത്തിന് പോയി. ഒരു കുഴപ്പവും ആര്‍ക്കുമുണ്ടായില്ല. സുരേഷ് ഗോപി ഇന്നസെന്റിന്റെ പ്രചരണത്തിന് പോയപ്പോഴും […]

മാണി സി കാപ്പന്‍ ഒറ്റയ്ക്ക് വന്നാലും സ്വീകരിക്കും; തനിക്കും മകനും ഒരു സീറ്റെങ്കിലും തരണമെന്ന് പിസി ജോര്‍ജ്‌; ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് അവരോട് സീറ്റ് ചോദിക്കണമെന്ന് പിസി തോമസിന്‌ കോണ്‍ഗ്രസിന്റെ മറുപടി; പിസി ജോര്‍ജിന്റെ ജനപക്ഷത്തോട് ലീഗിന് പക്ഷമില്ല; കോട്ടയത്തെ ഒറ്റയാന്‍മാരെ വരച്ചവരയില്‍ നിര്‍ത്താന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ മുന്നൊരുക്കങ്ങളുമായി യുഡിഎഫ്. മുന്നണിയിലേക്ക് കടന്ന്കൂടാന്‍ കാത്തിരിക്കുന്ന ഒറ്റയാന്മാര്‍ക്ക് മുന്നില്‍ നിബന്ധനകള്‍ വച്ചിരിക്കുകയാണ് നേതൃത്വം. എന്‍.സി.പി. ഇടതുമുന്നണി വിട്ടുവന്നാലും മാണി സി. കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മാത്രം വന്നാലും യു.ഡി.എഫ് നേതൃത്വം സ്വീകരിക്കും. പാലായില്‍ കേരള കോണ്‍ഗ്രസിനോട് പകരം വീട്ടി മുഖം രക്ഷിക്കാന്‍ വേണ്ടതെല്ലാം വലത്പക്ഷം ചെയ്യും. പി.സി. ജോര്‍ജ്, പി.സി. തോമസ് തുടങ്ങി ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിലുള്ള പാര്‍ട്ടികളെ ഘടകകക്ഷികളായി എടുക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അവര്‍ ഏതെങ്കിലും കക്ഷികളില്‍ ലയിച്ച് മത്സരിക്കട്ടെയെന്നാണ് മുന്നണിയുടെ നിര്‍ദ്ദേശം. […]

നിയമാസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കരിമ്പട്ടികയില്‍ പെടാതിരിക്കാന്‍ നേതാക്കന്മാരുടെ കാല് തിരുമ്മിയും ബാഗ് ചുമന്നും പതിനെട്ടടവും പയറ്റി സീറ്റ് മോഹികള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണണിക്കേണ്ടാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിര്‍ദേശം നല്‍കി. നിര്‍ദ്ദേശ പ്രകാരം കെ.പി.സി.സി പ്രത്യേക പട്ടിക തയ്യാറാക്കും. വിജയസാദ്ധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനൊപ്പമാണ് എ.ഐ.സി.സി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരിഖ് അന്‍വര്‍ ഡല്‍ഹിയിലെത്തി കേരളത്തെ സംബന്ധിച്ച […]

കാരാട്ട് ഫൈസലിന്റെ വിജയാഘോഷത്തിനിടയില്‍ ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി.

സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനം. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി, താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന കാരാട്ട് ഫൈസല്‍ ജയിച്ചചുണ്ടപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേടിയത് പൂജ്യം വോട്ടാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായതിനാല്‍ സി.പി.എം ജില്ല കമ്മിറ്റി ഫൈസലിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു.   ജില്ലാ കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചെങ്കിലും എല്‍.ഡി.എഫ് സംവിധാനങ്ങള്‍ മുഴുവന്‍ പ്രവര്‍ത്തന സജ്ജമായത് കാരാട്ട് ഫൈസലിന് വേണ്ടിയായിരുന്നു. […]

ഒരു വാര്‍ഡില്‍ 74 വോട്ടുകള്‍ മാത്രം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയം നല്‍കുന്ന സൂചന കോണ്‍ഗ്രസിന്റെ പതനമോ?

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പല വാര്‍ഡുകളിലും പരാജയപ്പെട്ട വലത് മുന്നണി ആശങ്കയില്‍. ശക്തമായ ത്രികോണ മത്സരം നടന്ന നെടുങ്കാട് വാര്‍ഡില്‍ 74 വോട്ട് മാത്രമാണ് യുഡിഎഫ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം നേടാനായത് 25 ഇടങ്ങളില്‍ മാത്രമാണ്. കോര്‍പ്പറേഷനില്‍ സീറ്റുകളുടെ എണ്ണം 22-ല്‍ നിന്നും 10-ലേക്ക് ഇടിഞ്ഞതും പല വാര്‍ഡുകളിലും യുഡിഎഫ് പരാജയപ്പെട്ടതും മറ്റ് മുന്നണികള്‍ക്ക് പോലും അവിശ്വസനീയമാണ്. കിണവൂര്‍, ഹാര്‍ബര്‍ , മാണിക്കവിളാകം, അമ്പലത്തറ വാര്‍ഡുകളില്‍ യുഡിഎഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എസ് പുഷ്പലതയെ തോല്പിച്ച് ബിജെപിയിലെ […]