തോമസ് ഐസക്കും ഏ കെ ബാലനും ഇത്തവണ മത്സരിച്ചേക്കില്ല; കെ ടി ജലീലിന് വീണ്ടും സീറ്റ് കിട്ടിയേക്കും; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സീറ്റ് നിഷേധിക്കപ്പെടാനും സാധ്യതയുള്ള മന്ത്രിമാര്‍ ഇവര്‍

തോമസ് ഐസക്കും ഏ കെ ബാലനും ഇത്തവണ മത്സരിച്ചേക്കില്ല; കെ ടി ജലീലിന് വീണ്ടും സീറ്റ് കിട്ടിയേക്കും; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സീറ്റ് നിഷേധിക്കപ്പെടാനും സാധ്യതയുള്ള മന്ത്രിമാര്‍ ഇവര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എല്ലാ മന്ത്രിമാരും മത്സരിച്ചേക്കില്ല. തുടര്‍ഭരണം ലക്ഷ്യമാക്കിയിരിക്കുന്ന ഇടത് മുന്നണി യുഡിഎഫ് കോട്ടകളില്‍ പൊതുസ്വതന്ത്രരെ പരിഗണിക്കാനാണ് സാധ്യത. സെക്രെട്ടറിയേറ്റില്‍ മൂന്നില്‍ ഒന്ന് എന്ന അനുപാതത്തില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം വന്നാല്‍ നിലവിലുള്ള മന്ത്രിമാരില്‍ പലരും മത്സര രംഗത്ത് നിന്നും വിട്ട് നില്‍ക്കേണ്ടി വരും.

പാര്‍ട്ടി സംവിധാനം തടസ്സമില്ലാതെ മുന്നോട്ട് പോകേണ്ടതിനാല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് മൂന്നില്‍ ഒരാള്‍ മത്സരരംഗത്ത് വന്നാല്‍ മതി എന്നായിരുന്നു തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതിന് ഇളവ് നല്‍കിയിരുന്നു. പക്ഷേ, ഇത്തവണ തീരുമാനം കര്‍ശനമായി നടപ്പിലാക്കാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് കോട്ടകളില്‍ പൊതു സ്വതന്ത്രരെ നിര്‍ത്തി മണ്ഡലങ്ങള്‍ പിടിക്കാനാണ് സിപിഎമ്മിന്റെ ആലോചന. കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും സി രവീന്ദ്രനാഥ് പുതുക്കാടും മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയിലും തന്നെ മത്സരിക്കാനാണ് സാധ്യത. മലബാര്‍ മേഖലയക്കുള്ള പ്രധാന്യം കണക്കിലെടുത്ത കെ ടി ജലീലിന് വീണ്ടും സീറ്റ് നല്‍കിയേക്കും. എ സി മൊയ്തീനും മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

സെക്രട്ടറിയേറ്റില്‍ നിന്നുള്ള മന്ത്രിമാരായ പിണറായി വിജയനും കെ കെ ശൈലജയും ടി പി രാമകൃഷ്ണനും മത്സരരംഗത്ത് ഉണ്ടായേക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാര്‍ തോമസ് ഐസക്കും എ കെ ബാലനും ഇത്തവണ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നാല് തവണ മത്സരിച്ചെങ്കിലും ഐസകിന് ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്.

ഇ പി ജയരാജനെ പാര്‍ട്ടി സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചാല്‍ മത്സരരംഗത്ത് ഉണ്ടായേക്കില്ല. അങ്ങനെയെങ്കില്‍ കൂത്തുപറമ്പില്‍ നിന്ന് കെ കെ ശൈലജ മട്ടന്നൂരിലേക്ക് മാറും. കൂത്തുപറമ്പ് ഘടകക്ഷിയായ എല്‍ജെഡിക്ക് നല്‍കി അവിടെ കെ പി മോഹനന്‍ മത്സരിക്കും.

ആരോഗ്യ പ്രശ്‌നങ്ങളുള്ളത് കൊണ്ട് എം എം മണി ഇത്തവണ തെരഞ്ഞെടുപ്പിന് ഉണ്ടാകില്ലെന്നാണ് സൂചന. ജി സുധാകരന്‍ മത്സരരംഗത്ത് ഇല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. മത്സരിക്കുകയാണെങ്കില്‍ അമ്ബലപ്പുഴയില്‍ നിന്ന് കായംകുളത്തേക്ക് മാറാനും സാധ്യതയുണ്ട്.

Tags :