play-sharp-fill

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം..! ഒരു സീറ്റ് നേടി ബിജെപി; കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എല്‍.ഡി.എഫും യു.ഡി.എഫും ഒമ്പത് വീതം സീറ്റുകളിലും ബി.ജെ.പി ഒരു സീറ്റിലും വിജയിച്ചു. നാല് വാര്‍ഡുകള്‍ എല്‍.ഡി.എഫും മൂന്ന് വാർഡുകൾ യു.ഡി.എഫും പിടിച്ചെടുത്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ പുത്തന്‍തോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ സൂസന്‍ കെ സേവ്യര്‍ വിജയിച്ചത്. ഇതോടെ കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി 19 വാര്‍ഡുകളില്‍ 9 വീതം സീറ്റുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും വിജയിച്ചു.ഒരു വാര്‍ഡില്‍ ബി.ജെ.പിക്കാണ് വിജയം. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനാണ് നേരിയ നേട്ടം. നാല് […]

കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി; ചിങ്ങവനം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സൂസൻ കെ സേവ്യർ വിജയിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി. പുത്തൻതോട് 38-ാംവാർഡിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സൂസൻ കെ സേവ്യർ വിജയിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥി സുകന്യ സന്തോഷിനെയും, ബി.ജെ.പി.സ്ഥാനാർഥി ആൻസി സ്റ്റീഫൻ തെക്കേമഠത്തിലിനെയും പരാജയപ്പെടുത്തിയാണ് സൂസൻ വിജയിച്ചത്. വാർഡ് കൗൺസിലറായിരുന്ന കോൺഗ്രസിലെ ജിഷാ ഡെന്നിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഹിളാ കോൺഗ്രസ്‌ വൈസ് പ്രസിഡൻറും കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ സൂസൻ സേവ്യർ. അതേസമയം പൂഞ്ഞാർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. പഞ്ചായത്തിലെ ഒന്നാം വാർഡ് പെരുനിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് […]

അഭിപ്രായ വ്യത്യാസം രാഷ്ട്രീയത്തിൽ മാത്രം, സൗഹൃദം അതിർവരമ്പുകളില്ലാത്തത്…! കോട്ടയം നഗരസഭാ അദ്ധ്യക്ഷ ബിൻസിയെ അഭിനന്ദിക്കാൻ ആദ്യം ഓടിയെത്തിയത് എതിർ സ്ഥാനാർത്ഥി ഷീജ അനിൽ 

വിഷ്ണു ഗോപാൽ കോട്ടയം : സ്ഥാനാർത്ഥി നിർണ്ണയം മുതൽ കോട്ടയം നഗരസഭ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് അവസാനമായി. നഗരസഭയിലെ 52-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ബിൻസി സെബാസ്റ്റ്യനാണ് നടുക്കടുപ്പിലൂടെ യുഡിഎഫിൻ്റെ നഗരസഭാ അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.   ബിൻസി ചെയർപേഴ്‌സണായി തെരഞ്ഞടുക്കപ്പോൾ ആദ്യം അഭിനന്ദനവുമായി ഓടിയെത്തിയത് എൽ.ഡി.എഫിന്റെ അദ്ധ്യക്ഷ സ്ഥാനാർത്ഥിയായിരുന്ന ഷീജ അനിലാണ്. നിറ പുഞ്ചിരിയോടെയാണ് ബിൻസിയ്ക്ക് ഷീജ ആശംസകൾ നേർന്നത്. കണ്ടുനിന്ന കൗൺസിലർമാർക്കും മാധ്യമ പ്രവർത്തകർക്കും പുതിയൊരു കാഴ്ചയായിരുന്നു ഇത്. രാഷ്ടീയമില്ലാത്ത ഈ സൗഹൃദക്കാഴ്ച […]

ഈ വിജയം കോണ്‍ഗ്രസിന്റെ വഞ്ചനയ്ക്കുള്ള മറുപടി, സഭയും നേതൃത്വവും ഒപ്പം നിന്നില്ലെങ്കിലും ജനങ്ങള്‍ എനിക്കൊപ്പം : പി.ഡി. സുരേഷ്

ശ്രീലക്ഷ്മി അരുൺ കോട്ടയം: എല്‍.ഡി.എഫ് 22 സീറ്റും യു.ഡി.എഫ് 21 സീറ്റും ബി.ജെ.പി 8 സീറ്റും നേടിയ കോട്ടയം നഗരസഭയില്‍ ആര് ഭരണം പിടിക്കുമെന്നതില്‍ സ്വതന്ത്രര്‍ നിര്‍ണ്ണയിക്കുന്ന പങ്ക് ചെറുതല്ല. നഗരസഭയിലെ 18-ാം വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച്, 265 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അസൂയാവഹമായ വിജയം നേടിയ ആളാണ് പി.ഡി.സുരേഷ്. 37 വര്‍ഷമായി വലത്പക്ഷ സഹയാത്രികനായിരുന്ന സുരേഷിന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നതിന് കാരണം, യു.ഡി.എഫില്‍ നിന്ന് നേരിട്ട അവഗണനയാണ്. സഭയുടെയും കരയോഗത്തിന്റെയും പല്ല് കൊഴിഞ്ഞ നേതാക്കളുടെയും താല്പര്യ പ്രകാരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം […]

മാരത്തോണ്‍ ചര്‍ച്ചകൾക്ക് വിരാമം ; കോട്ടയം നഗരസഭാ തെരഞ്ഞെടുപ്പിലേക്ക് മൂന്നു മുന്നണികളും ഇന്നും നാളെയുമായി മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ കോട്ടയം: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നഗരസഭയില്‍ ചിത്രം വ്യക്തമാകുന്നു. ഏതാനും ചില സീറ്റുകളില്‍ തര്‍ക്കം നിലനില്‍ക്കുന്നതൊഴിച്ചാല്‍ മൂന്നു മുന്നണികളും ഇന്നും നാളെയുമായി മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികള്‍ തര്‍ക്കം മൂന്നു മുന്നണിയിലും ഒരുപോലെ നിലനില്‍ക്കുകയാണ്. യു.ഡി.എഫില്‍ സീറ്റ് തര്‍ക്കത്തിനു പുറമേ ഭരണം ലഭിച്ചാല്‍ അധ്യക്ഷ സ്ഥാനം ലഭിക്കുന്നതു വരെയുള്ള കാര്യങ്ങളുടെ പേരിലും തര്‍ക്കവും തൊഴുത്തില്‍കുത്തും നടക്കുന്നു. യു.ഡി.എഫില്‍ 24, 31 തുടങ്ങിയ വാര്‍ഡുകളിലാണ് അവസാന നിമിഷവും തര്‍ക്കം നിലനില്‍ക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ സംബന്ധിച്ചും പൂര്‍ണ വ്യക്തത വന്നിട്ടില്ല. ഗ്രൂപ്പ് […]

കോട്ടയം നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയം സി.പി.എമ്മിൽ ഗ്രൂപ്പിസം ; നഗരസഭയിലെ മുതിർന്ന നേതാവിനെ നിർത്തി തോൽപ്പിക്കാൻ ഗൂഢതന്ത്രവുമായി ഉന്നതൻ ; ലക്ഷ്യമിടുന്നത് മകന് നഗരസഭാ സീറ്റ്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം : നഗരസഭയിലെ മുതിർന്ന ജനകീയനായ നേതാവിനെ അട്ടിമറിയ്ക്കാൻ സി.പി.എമ്മിൽ വിഭാഗീയ പ്രവർത്തനം. ജയിക്കാൻ സാധ്യതയുള്ള സ്വന്തം വാർഡുൾപ്പെടുന്ന സീറ്റിൽ നിന്നും ജനകീയനായ നേതാവിനെ മാറ്റി സ്വന്തം മകനെ സ്ഥാനാർത്ഥിയാക്കാൻ ഈ നേതാവ് നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നിലവിൽ കോട്ടയം നഗരസഭയിലെ അംഗമാണ് ജനകീയനായ ഈ നേതാവ്. ഇദ്ദേഹത്തെ സ്വന്തം വീട് ഉൾപ്പെടുന്ന 46-ാം വാർഡിൽ മത്സരിപ്പിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെയും ഒരു വിഭാഗം നേതാക്കളുടെയും താൽപര്യം. എന്നാൽ ഇദ്ദേഹത്തെ കോട്ടയം നഗരസഭയുടെ 24-ാം വാർഡിൽ മത്സരിപ്പിക്കുന്നതിനാണ് എതിർ വിഭാഗം പദ്ധതിയിടുന്നത്. […]