കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി;  ചിങ്ങവനം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സൂസൻ കെ സേവ്യർ വിജയിച്ചു

കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി; ചിങ്ങവനം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സൂസൻ കെ സേവ്യർ വിജയിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി.

പുത്തൻതോട് 38-ാംവാർഡിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സൂസൻ കെ സേവ്യർ വിജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽ.ഡി.എഫ്. സ്ഥാനാർഥി സുകന്യ സന്തോഷിനെയും, ബി.ജെ.പി.സ്ഥാനാർഥി ആൻസി സ്റ്റീഫൻ തെക്കേമഠത്തിലിനെയും പരാജയപ്പെടുത്തിയാണ് സൂസൻ വിജയിച്ചത്.

വാർഡ് കൗൺസിലറായിരുന്ന കോൺഗ്രസിലെ ജിഷാ ഡെന്നിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഹിളാ കോൺഗ്രസ്‌ വൈസ് പ്രസിഡൻറും കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ സൂസൻ സേവ്യർ.

അതേസമയം പൂഞ്ഞാർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. പഞ്ചായത്തിലെ ഒന്നാം വാർഡ് പെരുനിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു അശോകന് വിജയിച്ചത്. ജനപക്ഷം സ്ഥാനാർത്ഥി ശാന്തി ജോസിനെയും, യുഡിഎഫ് സ്ഥാനാർത്ഥി മഞ്ജു ജെയ്മോനെയുമാണ് ബിന്ദു അശോകൻ പരാജയപ്പെടുത്തിയത്.