സിനിമയിലെ ലഹരി, വെറുതെ പറഞ്ഞിട്ടു കാര്യമില്ല, തെളിവു വേണം പട്ടിക കിട്ടിയാല്‍ നടപടിയെന്ന് മന്ത്രി

സിനിമയിലെ ലഹരി, വെറുതെ പറഞ്ഞിട്ടു കാര്യമില്ല, തെളിവു വേണം പട്ടിക കിട്ടിയാല്‍ നടപടിയെന്ന് മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ മയക്കുമരുന്ന് സ്വാധീനം ഞെട്ടലുണ്ടാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. സർക്കാർ വിഷയം ഗൗരവത്തോടെ കാണുന്നു. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കിട്ടിയാൽ നിയമപരമായ നടപടിയെടുക്കും. രണ്ടുപേർക്കെതിരെ സിനിമാ മേഖലയിലെ സംഘടനകൾ നടപടിയെടുത്തു. സംഘടനയുടെ തീരുമാനത്തോടൊപ്പമാണ് നിൽക്കാൻ കഴിയുകയെന്ന് മന്ത്രി പറഞ്ഞു.

അവർ ആ തെറ്റു തിരുത്തി സിനിമാ രംഗത്തു സജീവമാകുന്നതിന് ആരും എതിരല്ല. സിനിമാ മേഖലയുടെ പ്രവർത്തനം സുഗമമായി പോകാൻ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഷൂട്ടിങ്ങ് നടക്കുന്ന എല്ലായിടത്തും പോയി പരിശോധിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള പരാതി രേഖാമൂലം ലഭിച്ചാൽ എക്സൈസ് മന്ത്രിയുമായും മുഖ്യമന്ത്രിയുമായും സംസാരിച്ച് ശക്തമായ നടപടി സ്വീകരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരെങ്കിലും മയക്കുമരുന്ന് വിൽക്കുന്നു, മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. തെളിവു സഹിതം രേഖാമൂലം സർക്കാരിനെ അറിയിക്കണം. അങ്ങനെയുണ്ടെങ്കിൽ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇൻഡസ്ട്രിയിൽ പണം ഇൻവെസ്റ്റ് ചെയ്യാൻ ആളുകൾ തയ്യാറാകുന്നുണ്ട്. അപ്പോൾ എല്ലാവരും യോജിച്ച് കൂട്ടായി ഇൻഡസ്ട്രിയെ നല്ല നിലയിൽ കൊണ്ടുപോകാൻ ശ്രദ്ധിക്കണം.

സംവിധായകനെ അടക്കംബഹുമാനിക്കുകയോ, അവർ പറയുന്നത് അനുസരിക്കുകയോ ചെയ്യാത്തത് അടക്കം കുറേ ആക്ഷേപങ്ങൾ വന്നിട്ടുണ്ട്. അതുവെച്ചാണ് സിനിമാ സംഘടനകൾ യുവതാരങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. നിലവിലെ വിലക്ക് മുന്നോട്ട് പോകട്ടെ. നമുക്ക് നോക്കാമെന്നും മന്ത്രി പറഞ്ഞു. ആ ഇൻഡസ്ട്രിയിൽ
പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഒരു ബൈലോയുണ്ട്. അതുപ്രകാരം പ്രവർത്തിക്കേണ്ട ഉത്തരവാദിത്തം ഈ മേഖലയിലുള്ള എല്ലാവർക്കുമുണ്ട്.

മൊത്തത്തിൽ സിനിമാരംഗത്തു പ്രവർത്തിക്കുന്നവരെ സംയോജിപ്പിച്ച് കോൺക്ലേവ് നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ടെക്നിഷ്യന്മാരുടെ അടക്കം പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. സ്ത്രീകൾ അടക്കം ധാരാളം പേരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇൻഡസ്ട്രിയിൽ സുരക്ഷിതത്വത്തിന്റെ പ്രശ്നമുണ്ട്. അതിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു

Tags :