play-sharp-fill

പുതിയ പൊലീസ് മേധാവിക്കുള്ള നടപടി തുടങ്ങി സര്‍ക്കാര്‍; ജൂണ്‍ 30ന് അനില്‍കാന്ത് സ്ഥാനം ഒഴിയും; സാധ്യത പട്ടികയില്‍ എട്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി സര്‍ക്കാര്‍.ജൂണ്‍ 30ന് അനില്‍കാന്ത് ഒഴിയുന്നതിനെ തുടര്‍ന്നാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. സാധ്യത പട്ടികയിലുള്ള എട്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരോട് താല്‍പര്യപത്രം നല്‍കാന്‍ പൊലീസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടു. പൊലീസ് മേധാവി സ്ഥാനത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കും. പല കണക്കുകൂട്ടലുകളും മറികടന്നാണ് അനില്‍കാന്തിനെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചത്. പൊലീസ് മേധാവിയാകുമ്പോള്‍ ആറ് മാസം മാത്രം സര്‍വീസ് ബാക്കിയിട്ടുണ്ടായിരുന്ന അനില്‍കാന്തിന് രണ്ട് […]

സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരിതിരിഞ്ഞ് നീക്കങ്ങൾ ; മുൻഗണനയിലുള്ളത് ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറും

സ്വന്തം ലേഖകൻ തിരുവനന്തപുരം:ലോക്‌നാഥ് ബെ്ഹ്‌റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി പൊലീസ് സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങൾ. പകരക്കാരനായി പത്ത് പേരുള്ള സാധ്യതാ പട്ടികയിൽ മുൻഗണനയിലുള്ളത് ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറുമാണ്. ഈ രണ്ട് ഉദ്യോഗസ്ഥരുടെയും പേരിലുള്ള കേസുകൾ അവസാനിപ്പിക്കാനും കുത്തിപ്പൊക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജൂൺ 30നാണ് ലോക്‌നാഥ് ബെഹ്‌റ വിമരിക്കുന്നത്. അതേസമയം സിബിഐ ഡയറക്ടറുടെ പരിഗണന പട്ടിയിലുള്ള ബെഹ്‌റക്ക് നറുക്കുവീണാൽ അടുത്തമാസം കേരളം വിടും. സംസ്ഥാനം കേന്ദ്ര സർക്കാരിന് കൈമാറുന്ന പട്ടികയിൽ […]

ലോക് ഡൗണിന് ശേഷം മദ്യത്തിന് വില കൂടൂം : മദ്യത്തിനും ബിയറിനും 35% വരെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ; മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ വിതരണത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് ആവാമെന്ന് ഡിജിപി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ ശുപാര്‍ശ. ഇതിനായി എല്ലാത്തരം മദ്യങ്ങള്‍ക്കും ബിയറിനും പത്ത് മുതല്‍ 35 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് നികുതി വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കെയ്സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുക. 400 രൂപ വിലയുള്ള കെയ്സിന് 35 ശതമാനം നികുതി ആയിരിക്കുക വര്‍ദ്ധിപ്പിക്കുക. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും നികുതിയായിരിക്കും വര്‍ദ്ധിപ്പിക്കുക. മദ്യശാലകള്‍ തുറക്കുന്നതോട് കൂടി പുതിയ നികുതി നിലവില്‍ വരുന്ന രീതിയിലാകും […]

വിജിലൻസ് ഡയറക്ടർ ഡിജിപിക്ക് കീഴിൽ പ്രവർത്തിച്ചാൽ മതി ; വിജിലൻസ് ഡയറക്ടർ തസ്തിക എഡിജിപിക്ക് തുല്യമായി തരംതാഴ്ത്താൻ ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശ ; പ്രതിഷേധവുമായി പൊലീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡി.ജി.പി പദവിയിലുള്ള വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പിക്ക് തുല്യമായി തരംതാഴ്ത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശ. ഡിജിപിയുടെ ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി അയച്ചുവെന്നാണ് സൂചന. ശുപാർശ മന്ത്രിസഭാ യോഗം ചർച്ച ചെയ്യാൻ ആരംഭിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പി റാങ്കിലേക്ക് താഴ്ത്തുന്നതോടെ ഡി.ജി.പിയുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരികയും അന്വേഷണ ഏജൻസിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്നും വ്യാപകമായി വിമർശനമുയർന്നിരുന്നു. കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്ന രണ്ട് കേഡർ തസ്തകികളാണ് ക്രമസമാധാന ചുമതലയുള്ള […]

ഗവർണർക്ക് നേരെ പ്രതിഷേധത്തിന് സാധ്യത ; സൈഡ് പ്ലസ് സുരക്ഷയൊരുക്കാൻ ഡി.ജി.പി നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതോടെ ഗവർണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വർധിപ്പിക്കാൻ ഡി.ജി.പി നിർദ്ദേശം. ഇതോടെ ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ കേരള പൊലീസ് സുരക്ഷയൊരുക്കും. സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ […]

ഒന്നുകിൽ തനിക്ക് വിജിലൻസ് ഡയറക്ടർ പദവി നൽകുക, അല്ലാത്ത പക്ഷം സ്വയം വിരമിക്കലിന് അനുവാദം നൽകണം ; ഡി.ജി.പി ജേക്കബ് തോമസ്

  സ്വന്തം ലേഖകൻ കൊച്ചി: ഒന്നുകിൽ തനിക്ക് വിജിലൻസ് ഡയറക്ടർ പദവി നൽകുക. അതല്ലെങ്കിൽ സ്വയം വിരമിക്കുന്നതിനുള്ള അനുവാദം തരണമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പിണറായി സർക്കാർ തുടരുന്ന തുടർ അവഹേളനങ്ങൾക്കെതിരെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ (സി.എ.ടി) ഡിജിപി ജേക്കബ് തോമസ് ഹർജി നൽകി. ഡി.ജി.പി. റാങ്കിനു തത്തുല്യമായ തസ്തിക നൽകി തിരിച്ചെടുക്കണമെന്ന സി.എ.ടി. മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചിട്ടില്ലെന്നു ഹർജിയിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐ.പി.എസ്. ഓഫീസറായ തനിക്ക് അനുയോജ്യ പദവി നൽകാത്തത് മനുഷ്യാവകാശ ലംഘനവും സി.എ.ടിയോടുള്ള അവഹേളനവുമാണ്. തരംതാഴ്ത്താനുള്ള ബോധപൂർവമായ ശ്രമമാണ് […]

കൂടത്തായി കൊലപാതക പരമ്പര പ്രതീക്ഷിച്ചതിലും സങ്കീർണ്ണം ; ഡി.ജി.പി പൊന്നാമറ്റം വീട്ടിലെത്തി

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ പരോഗതി വിലയിരുത്താൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിലെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്.പി സൈമണിനൊപ്പമാണ് ബെഹ്‌റ പൊന്നാമറ്റം വീട്ടിലെത്തിയത്. കൂടത്തായി കൂട്ടമരണത്തിൽ ആറു കേസുകൾ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതൽ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം. കൂടത്തായി കൊലപാതക കേസ് പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര പറഞ്ഞു. കേസ് അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിലെ സമർത്ഥരായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുകയെന്നും ഡി.ജി.പി പറഞ്ഞു. പരമാവധി […]