സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരിതിരിഞ്ഞ് നീക്കങ്ങൾ ; മുൻഗണനയിലുള്ളത് ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറും

സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരിതിരിഞ്ഞ് നീക്കങ്ങൾ ; മുൻഗണനയിലുള്ളത് ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറും

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ലോക്‌നാഥ് ബെ്ഹ്‌റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി പൊലീസ് സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങൾ.

പകരക്കാരനായി പത്ത് പേരുള്ള സാധ്യതാ പട്ടികയിൽ മുൻഗണനയിലുള്ളത് ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറുമാണ്. ഈ രണ്ട് ഉദ്യോഗസ്ഥരുടെയും പേരിലുള്ള കേസുകൾ അവസാനിപ്പിക്കാനും കുത്തിപ്പൊക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 30നാണ് ലോക്‌നാഥ് ബെഹ്‌റ വിമരിക്കുന്നത്. അതേസമയം സിബിഐ ഡയറക്ടറുടെ പരിഗണന പട്ടിയിലുള്ള ബെഹ്‌റക്ക് നറുക്കുവീണാൽ അടുത്തമാസം കേരളം വിടും. സംസ്ഥാനം കേന്ദ്ര സർക്കാരിന് കൈമാറുന്ന പട്ടികയിൽ നിന്നാണ് പുതിയ ഡിജിപിയാകാനുള്ളവരെ കേന്ദ്രം നിർദ്ദേശിക്കുന്നത്.ഇതിൽ നിന്നും ഒരാളെയായിരിക്കും സംസ്ഥാനത്തിന് തീരുമാനിക്കാം.

മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തെ തുടർന്ന് പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽപ്പെട്ട സുധേഷ് കുമാറിനെ പൊലീസ് മേധാവിയാക്കാനാണ് സേനയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കം. ഇതിനായി പൊലീസ് ഡ്രൈവർ മർദ്ദിച്ചതിന് സുധേഷ് കുമാറിന്റെ മകൾക്കെതിരെ നടക്കുന്ന ക്രൈം ബ്രാഞ്ച് കേസ് വേഗത്തിൽ തീർപ്പാക്കാനുള്ള ശ്രമവും ഇപ്പോൾ നടക്കുന്നുണ്ട്.

സുധേഷ് കുമാറിന്റെ മകൾക്കെതിരെ കുറ്റപത്രം നൽകാനായി രണ്ടു വർഷം മുൻപ് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിച്ചുവെങ്കിലും ഇതേവരെ കുറ്റപത്രം നൽകിയിട്ടില്ല.

അതേസമയം ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിജിലൻസ് പുനരന്വേഷണം നടത്തുകയാണ്. തുടരന്വേഷണത്തിൽ ആദ്യ അന്വേഷണത്തിലെ കണ്ടത്തലുകൾ തെറ്റെന്ന നിഗമനത്തിലാണ് ഇപ്പോൾ വിജിലൻസ് എത്തിയത്.

എന്നാൽ വിജിലൻസ് റിപ്പോർട്ട് കോടതിയിലെത്തിക്കാതിരിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് തച്ചങ്കരി അനുകൂലികൾ പറയുന്നത്. ഇരുചേരിയും തമ്മിലെ പടലപ്പിണക്കം നീളുകയാണെങ്കിൽ ഒരു സമവായമെന്ന നിലക്ക് ബി സന്ധ്യയെ പുതിയ സർക്കാർ പരിഗണിക്കാനും സാധ്യതയുണ്ട്.