play-sharp-fill

നികുതി വെട്ടിച്ച്‌ കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ വസ്തുക്കള്‍ പിടിച്ചു; പിടികൂടിയതിൽ 25 ഐ ഫോണും നിരോധിത ഇ സിഗരറ്റും,വിദേശ നിര്‍മിത സിഗരറ്റും,സ്വര്‍ണ നാണയങ്ങളും

സ്വന്തം ലേഖകൻ പാലക്കാട്:നികുതി വെട്ടിച്ച്‌ കടത്തിയ ഐ ഫോണും നിരോധിത ഇ സിഗരറ്റും ആര്‍പിഎഫ് പിടികൂടി.പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പതിവ് പരിശോധനയിലാണ് 60 ലക്ഷത്തിന്‍റെ വസ്തുക്കള്‍ പിടിച്ചെടുത്തത്. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ എസ് 9 കോച്ചിലെ പരിശോധനയിലാണ് ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടിയത്.ദുബൈയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികള്‍, ട്രെയിന്‍ മാര്‍ഗം കാസര്‍കോടേക്ക് പോവുകയായിരുന്നു. 25 ഐ ഫോണ്‍, 764 ഇ സിഗരറ്റ്, 6990 പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റ് ,30 ഗ്രാം തൂക്കമുള്ള 2 […]

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുക നിയമസഭാ സമ്മേളത്തിന് ശേഷം ; ബജറ്റ് സെക്ഷൻ തടസ്സപ്പെടുത്താതെ അന്വേഷണം നടത്തണമെന്നും നിയമോപദേശം : സ്പീക്കർക്ക് സമൻസ് നൽകുക കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരം

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യില്ല. നിയമസഭാ സമ്മേളത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത് നീട്ടിയത്. ജനുവരി അവസാനം വരെ നിയമസഭ ചേരുന്നുണ്ട്. ഇതിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകും. സ്വപ്നയും സരിത്തും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരേ പരാമർശമുണ്ടെന്നാണ് അറിയുന്നത്. ഇതിൽ വ്യക്തതവരുത്താനാണ് സ്പീക്കറെ ചോദ്യംചെയ്യുന്നതെന്നാണ് സൂചന. അതേസമയം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി സ്പീക്കർക്ക് ഭരണഘടനാപദവിയുള്ളതിനാൽ അതുപ്രകാരമുള്ള എല്ലാ നടപടികളും പാലിച്ചായിരിക്കും ചോദ്യംചെയ്യാനായി വിളിപ്പിക്കുന്നതും. എന്നാൽ എന്നാണ് ചോദ്യംചെയ്യുകയെന്ന് […]

ഇ.ഡിയ്ക്ക് പിന്നാലെ ശിവശങ്കറിന് കുരുക്കിട്ട് കസ്റ്റംസും ; സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി. ശിവശങ്കറിനെതിരേ തെളിവുണ്ടെന്നു കാണിച്ച് കോടതിയെ സമീപിച്ച കസ്റ്റംസിന് അറസ്റ്റ് ചെയ്യാനുള്ള അനുമതി കോടതി നൽകുകയായിരുന്നു. നയതന്ത്ര സംവിധാനത്തിലൂടെ മുപ്പത് കിലോ സ്വർണം കടത്തിയത് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. സ്വപ്‌നയുടെ ഈ മൊഴി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിനായി കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റു ചെയ്ത് കൂടുതൽ വിവരങ്ങൾ തേടണമെന്നും കസ്റ്റംസ് കോടതിയെ […]

ഇ.ഡിയ്ക്ക് പിന്നാലെ സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും ; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന സ്വപ്‌നയുടെ ആരോപണം അസംബന്ധമെന്നും കസ്റ്റംസ്

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ശിവശങ്കർ ഇ.ഡിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ. ഇതിനിടെ മാധ്യമങ്ങൾക്ക് രേഖ ചോർത്തി നൽകി എന്ന സ്വപ്ന സുരേഷിന്റെ അഭിഭാഷകന്റെ ആരോപണം ഉയർത്തിയിരുന്നുയ എന്നാലിത് അസംബന്ധമെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയിൽ മറുപടി സത്യവാങ്ങ്മൂലം നൽകുകയും ചെയ്തു. സ്വർണക്കടത്ത് കേസിൽ അഞ്ചാം പ്രതിയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ […]

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് തിരുവനന്തപുരം ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ ;വേദന സംഹാരി കഴിച്ചാൽ തീരുന്ന അസുഖത്തിന് ചികിത്സ തേടിയത് ഭാര്യ ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ : ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കസ്റ്റംസ്

സ്വന്തം ലേഖകൻ കൊച്ചി: കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടുന്നതിനായി ശിവശങ്കർ ആശുപത്രിയിൽ ചികിത്സ തേടിയതിനെ രൂക്ഷമായി വിമർശിച്ച് കസ്റ്റംസ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ശിവശങ്കറിന്റെ തിരുവനന്തപുരം ആശുപത്രിയിലെ ചികിത്സയെന്ന് കസ്റ്റംസ് ആരോപണം ഉയർത്തിയിട്ടുണ്ട്. ഈ തിരക്കഥയുടെ ഇതിന്റെ ഭാഗമായാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ ശിവശങ്കർ ചികിത്സ തേടിയതെന്നും കസ്റ്റംസ് വിമർശിച്ചു. കസ്റ്റംസ് ഈ കാര്യം വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ്. ശിവശങ്കറിന് നടത്തിയ വൈദ്യപരിശോധനയിൽ അസുഖം തട്ടിപ്പാണെന്ന് വ്യക്തമായി. ശിവശങ്കറിന് ഉണ്ടായിരുന്നത് വേദന സംഹാരി കഴിച്ചാൽ […]

കൊറോണയ്ക്കിടയിൽ ചാർട്ടേഡ് വിമാനത്തിലും സ്വർണ്ണക്കടത്ത് ; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്ന ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്തിന് ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. കണ്ണൂർ സ്വദേശി ജിതിനാണ് പിടിയിലായത്. ഇയാളിൽ നിന്നും 736 ഗ്രാം സ്വർണമാണ് പിടികൂടിയിരിക്കുന്നത്. റാസൽഖൈമയിൽനിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ജിതിൻ എത്തിയത്. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ജിതിൻ കുടുങ്ങിയത്. സമാനമായ കള്ളക്കടത്തുമായി ഇന്നലെ നാലു യാത്രക്കാർ കരിപ്പൂരിൽ പിടിയിലായിരുന്നു. […]