ഇ.ഡിയ്ക്ക് പിന്നാലെ ശിവശങ്കറിന് കുരുക്കിട്ട് കസ്റ്റംസും ; സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന്  അനുമതി

ഇ.ഡിയ്ക്ക് പിന്നാലെ ശിവശങ്കറിന് കുരുക്കിട്ട് കസ്റ്റംസും ; സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി. ശിവശങ്കറിനെതിരേ തെളിവുണ്ടെന്നു കാണിച്ച് കോടതിയെ സമീപിച്ച കസ്റ്റംസിന് അറസ്റ്റ് ചെയ്യാനുള്ള അനുമതി കോടതി നൽകുകയായിരുന്നു.

നയതന്ത്ര സംവിധാനത്തിലൂടെ മുപ്പത് കിലോ സ്വർണം കടത്തിയത് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. സ്വപ്‌നയുടെ ഈ മൊഴി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിനായി കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റു ചെയ്ത് കൂടുതൽ വിവരങ്ങൾ തേടണമെന്നും കസ്റ്റംസ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നുതന്നെ ശിവശങ്കറിനെ കാക്കനാട് ജയിലിൽ പോയി കസ്റ്റംസ് അറസ്റ്റ് ചെയ്യും. അതിനു ശേഷം ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും കോടതിയെ സമീപിക്കും.

അതിനിടെ കേസിൽ ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്തമാസം രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സ്വർണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലാണ് ശിവശങ്കറെ എൻഫോൻഴ്‌സ്‌മെന്റ് കഴിഞ്ഞ മാസം 28ന് അറസ്റ്റു ചെയ്തത്.