നികുതി വെട്ടിച്ച്‌ കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ വസ്തുക്കള്‍ പിടിച്ചു; പിടികൂടിയതിൽ 25 ഐ ഫോണും നിരോധിത ഇ സിഗരറ്റും,വിദേശ നിര്‍മിത സിഗരറ്റും,സ്വര്‍ണ നാണയങ്ങളും

നികുതി വെട്ടിച്ച്‌ കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ വസ്തുക്കള്‍ പിടിച്ചു; പിടികൂടിയതിൽ 25 ഐ ഫോണും നിരോധിത ഇ സിഗരറ്റും,വിദേശ നിര്‍മിത സിഗരറ്റും,സ്വര്‍ണ നാണയങ്ങളും

സ്വന്തം ലേഖകൻ

പാലക്കാട്:നികുതി വെട്ടിച്ച്‌ കടത്തിയ ഐ ഫോണും നിരോധിത ഇ സിഗരറ്റും ആര്‍പിഎഫ്
പിടികൂടി.പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പതിവ് പരിശോധനയിലാണ് 60 ലക്ഷത്തിന്‍റെ വസ്തുക്കള്‍ പിടിച്ചെടുത്തത്.

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ എസ് 9 കോച്ചിലെ പരിശോധനയിലാണ് ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടിയത്.ദുബൈയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികള്‍, ട്രെയിന്‍ മാര്‍ഗം കാസര്‍കോടേക്ക് പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 ഐ ഫോണ്‍, 764 ഇ സിഗരറ്റ്, 6990 പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റ് ,30 ഗ്രാം തൂക്കമുള്ള 2 സ്വര്‍ണ നാണയം എന്നിവയാണ് കടത്താൻ ശ്രമിച്ചത്.

പ്രതികളെ പിടികൂടിയെങ്കിലും ഇവർ എങ്ങനെ വിമാനത്താവളത്തില്‍ കസ്റ്റംസിന്‍റെ കണ്ണ് വെട്ടിച്ചു എന്നതാണ് പ്രധാന ചോദ്യം.

ആറ് പേരും സ്വന്തം കയ്യില്‍ നാല് ഫോണ്‍ വീതം കരുതി. ഇത് സംശയത്തിന് ഇടമില്ലാത്ത വിധം സഹായിച്ചു.ആറ് പേരും വെവ്വേറെ ബാഗുമായി എത്തിയതും കസ്റ്റംസിന്‍റെ ശ്രദ്ധ തിരിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.തുടര്‍ നടപടികള്‍ക്കായി ആര്‍പിഎഫ് കേസ് കസ്റ്റംസിന് കൈമാറി.

Tags :