രാജ്യത്ത് ആശങ്കയൊഴിയാതെ കോവിഡ് 19 : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 9887 പേർക്ക് ; റിപ്പോർട്ട് ചെയ്തത് 294 മരണങ്ങൾ

രാജ്യത്ത് ആശങ്കയൊഴിയാതെ കോവിഡ് 19 : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 9887 പേർക്ക് ; റിപ്പോർട്ട് ചെയ്തത് 294 മരണങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത് 9,887 കേസുകൾ. റിപ്പോർട്ട് ചെയ്തത് 294 കോവിഡ് മരണങ്ങളും. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,642 ആയി.

ഇതുവരെ 2.3 ലക്ഷം കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ലോകത്ത് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആറാമത് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ് മൂന്ന് ദിവസത്തിനിടെ പതിനായിരത്തിനടുത്ത് ആളുകൾക്കാണ് ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. പുതിയതായി രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതാണ്.

രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകൾ, സജീവമായ കേസുകൾ, രോഗമുക്തി നേടിയവർ, മരണങ്ങൾ എന്നിവ ഏറ്റവും കൂടുതൽ ഉള്ളത് മഹാരാഷ്ട്രയിലാണ്. മരണ സംഖ്യയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തും ഡൽഹി മൂന്നാം സ്ഥാനത്തുമാണ്.

അതേസമയം, ലോകത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് വൈറസ് ബാധിച്ചിരിക്കുന്നവരുടെ എണ്ണം 68 ലക്ഷം കടന്നു.

ആറായിരത്തിലധികം പേർക്ക് കോവിഡ് മൂലം ഇന്നലെ മാത്രം ജീവൻ നഷ്ടമായതോടെ മരണസംഖ്യ നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്.