കണ്ണൂരിൽ കൊറോണ ബാധിച്ച് മരിച്ച  എക്‌സൈസ് ഉദ്യോഗസ്ഥന് ആശുപത്രിയിൽ വച്ച് ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച ; മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി സഹോദരൻ

കണ്ണൂരിൽ കൊറോണ ബാധിച്ച് മരിച്ച  എക്‌സൈസ് ഉദ്യോഗസ്ഥന് ആശുപത്രിയിൽ വച്ച് ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച ; മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി സഹോദരൻ

Spread the love

സ്വന്തം ലേഖകൻ

പരിയാരം: കൊറോണ ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ കെ പി സുനിലിന് ചികിത്സ നൽകുന്നതിൽ ആശുപത്രിക്ക് വീഴചയുണ്ടായെന്ന് ആരോപിച്ച് സഹോദരൻ രംഗത്ത് . ഇത് സംബന്ധിച്ച് സുനിലിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി, പട്ടിക ജാതിവർഗ കമ്മീഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സുനിലിന് പരിയാരം മെഡിക്കൽ കോളജിൽ വച്ച് ജൂൺ 14 മുതൽ 16 വരെ സുനിലിന് ഒരു ചികിത്സയും നൽകിയില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് സുനിൽ പറയുന്നതിന്റെ ഫോൺ റെക്കോർഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു.

കൊറോണ വ്യാപനത്തെ തുടർന്ന് അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും നിലനിൽക്കുന്ന കണ്ണൂരിലാണ് കൊറോണ രോഗിയുടെ പരിചരണത്തിനെതിരെയും ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

നേരത്തെ, മതിയായ ചികിത്സയും പരിചരണവും കിട്ടിയിട്ടില്ലെന്ന പരാതിയുമായി കൊറോണ സ്ഥിരീകരിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലൊണ് മുഖ്യമന്ത്രിക്ക് മുൻപിൽ പരാതിയുമായി എത്തിയിരിക്കുന്നത്.