കേരളത്തിലും കൊറോണ ബാധിതരെ പരിചരിക്കാൻ റോബോട്ടുകൾ…! ഐസോലേഷൻ വാർഡുകളിൽ ഇനി നൈറ്റിംഗൽ -19 ഭക്ഷണവും മരുന്നും നൽകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ നമ്മെ അത്ഭുതപ്പെടുത്തിയിരുന്നു. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനമുണ്ടാകുന്നതിനാൽ പി.പി.ഇ. കിറ്റുൾപ്പെടെ ധരിച്ച് മാത്രമേ കൊറോണ ബാധിതരുടെ അടുത്ത് എത്താനായി സാധിക്കുകയുള്ളൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ലോകരാജ്യങ്ങളിൽ ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവർത്തകരെ സഹായിക്കാനായി റോബോട്ടും രംഗത്തെത്തിയത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ […]

എല്ലാം മനസിൽ മായാതെയുണ്ട്, വീണ്ടും കേരളത്തിലേക്ക് വരും : ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് രോഗം ഭേദമായ ഇറ്റാലിയൻ പൗരൻ  മടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യപ്രവർത്തകരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനും നന്ദി പറഞ്ഞ് വൈറസ് ബാധ ഭേദമായ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണാസോക്ക് നാട്ടിലേക്ക് മടങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിനിടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി റോബർട്ടോ സംസാരിച്ചു. കാറിൽ ബാംഗ്ലൂരിൽ എത്തി അവിടെ നിന്ന് ചൊവ്വാഴ്ച കുലർച്ചെയുള്ള വിമാനത്തിൽ സ്വദേശത്തേക്കു പോവുകയാണ് ലക്ഷ്യം. മേയർ കെ.ശ്രീകുമാർ, വി.കെ.പ്രശാന്ത് എംഎൽഎ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 57 കാരനാണ് ഇറ്റാലിയൻ […]

ആശങ്ക വർദ്ധിക്കുന്നു..! ഹിമാചൽപ്രദേശിൽ രോഗമുക്തി നേടിയ ആൾക്ക് വീണ്ടും കൊറോണ വൈറസ് ബാധ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് പലയിടങ്ങളിലായി കൊറോണ വൈറസ് ബാധയിൽ നിന്നും പലരും മുക്തരായത് പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയിരുന്നു. ആരോഗ്യപ്രവർത്തകരെയും അധികൃതരെയും ആശങ്കയിലാക്കി കൊണ്ട് രാജ്യത്ത് കൊറോണ വൈറസ് ബാധയിൽ നിന്നും രോഗമുക്തരായ ആൾക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. ഹിമാചൽ പ്രദേശിലാണ് കോവിഡ് രോഗമുക്തന്റെ ഫലം ശനിയാഴ്ച വീണ്ടും പോസിറ്റീവായത്. ഉന ജില്ലയിൽനിന്നുള്ള ആളുടെ പരിശോധനാ ഫലമാണ് വീണ്ടും പോസിറ്റീവായതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ ജില്ലയിലെ ആകെയുള്ള 16 രോഗികളിൽ മൂന്നു രോഗികളാണ് രോഗമുക്തി നേടിയത്. ഇവരിൽ ഒരാൾക്കാണ് രോഗമുക്തരായതിന് ശേഷം വീണ്ടും കോവിഡ് […]

ഏഴ് വർഷം മിണ്ടാതിരുന്ന അച്ഛൻ ഇന്നലെ വിളിച്ചിരുന്നു, കാസർഗോഡ് കൊറോണബാധിതരെ ചികിത്സിക്കുന്ന ടീമിൽ ഞാനുണ്ടെന്ന് അറിഞ്ഞിട്ട് വിളിച്ചതാണ് : ഡോക്ടറുടെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണക്കാലം പലരുടെയും ജീവിതത്തിൽ സുപ്രധാന നിമിഷങ്ങളും മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി കുറിപ്പുകളും നിമിഷങ്ങളും വാർത്തകൾ ആവുകയും ചെയ്തിരുന്നു. നീണ്ട ഏഴ് വർഷം മിണ്ടാതിരുന്ന അച്ഛൻ നിമിഷം പങ്കുവച്ചിരിക്കുകയാണ് കാസർഗോഡ് കൊറോണ ബാധിതരെ ചികിത്സിക്കുന്ന ടീമിലുള്ള ഒരു ഡോക്ടർ. കാസർഗോഡ് കൊറോണ വ്യാപനം കൈവിട്ട് പോവുമെന്ന ഘട്ടത്തിൽ, മംഗ്ലുരൂവിലേക്കുള്ള അതിർത്തികൾ കർണ്ണാടക പൂർണ്ണമായും അടച്ചതോടെ കാസർഗോഡ് കോവിഡ് ആശുപത്രിയൊരുക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും യാത്ര തിരിച്ച നിമിഷത്തിലായിരുന്ന അച്ഛൻ വിളിച്ചതെന്നും ഡോക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. ഡോക്ടറുടെ […]

ആശ്വസിക്കാം …! മലപ്പുറത്തേത് കൊറോണ മരണമല്ല, മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും : ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ മലപ്പുറം : കൊറോണ വൈറസ് ബാധയെ തുടർന്ന് രോഗം ഭേദമായെങ്കിലും ആശുപത്രിയിൽ നിരക്ഷണത്തിൽ കഴിഞ്ഞിരുന്ന കീഴാറ്റൂർ സ്വദേശി മരിച്ചത് കോവിഡ് 19 മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സാംപിൾ പരിശോധന ഫലവും നെഗറ്റീവാണ്. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് വീരാൻ കുട്ടിയുടെ ഫലം കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടു കൊടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഏപ്രിൽ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച വീരാൻ കുട്ടിക്ക് കഴിഞ്ഞ ആഴ്ച നടത്തിയ […]

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ആയിരം രൂപ ധനസഹായം നൽകും : കോട്ടയം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസർ

സ്വന്തം ലേഖിക കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ സജീവ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും മറ്റ് മാനദണ്ഡങ്ങൾ ബാധകമാക്കാതെ ആയിരം രൂപ പ്രത്യേക ധനസഹായമായി അനുവദിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. പേര്, വ്യക്തമായ മേൽവിലാസം, അംഗത്വ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ് എന്നിവ സഹിതം [email protected] എന്ന ഇമെയിലിലോ, 9846154275, 9496093958, 6282956512 എന്നീ നമ്പറുകളിൽ വാട്‌സ്ആപ്പ് മുഖേനെയോ അയ്ക്കുക. ലോൺ തീരുന്നതു വരെ തൊഴിലാളികൾ ഓഫീസിൽ നേരിട്ട് ഹാജാരാവേണ്ടതില്ലെന്നും […]

മുംബൈയിൽ സ്ഥിതി ഗുരുതരം : 28 മലയാളി നഴ്‌സുമാർക്കും ഒരു ഡോക്ടർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ മുംബൈ: രാജ്യത്ത് കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ടായ മുംബൈയിൽ സ്ഥിതി അതീവ ഗുരുതരമാവുന്നു. മുംബൈയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് അധികൃതരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്. ഇന്ന് മാത്രം 28 മലയാളി നഴ്‌സുമാർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം ഒരു ഡോക്ടർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജസ്ലോക് ആശുപത്രിയിൽ 26 മലയാളി നഴ്‌സുമാരടക്കം 31 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാർക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവരിൽനിന്നാണ് 26 പേർക്കും വൈറസ് പകർന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് […]

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയെ സംസ്‌കരിക്കാൻ ആയിരങ്ങൾ തെരുവിലിറങ്ങി ; കാളയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ 3000 പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ചെന്നൈ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ചത്ത ജെല്ലിക്കെട്ട് കാളയെ പരമ്പരാഗത രീതിയിൽ സംസ്‌കരിക്കാൻ നിരത്തിലിറങ്ങിയ ആയിരത്തിലധികം പേർക്കെതിരെ പൊലാസ് കേസെടുത്തു. തമിഴ്‌നാട്ടിലെ മധുര മുധുവർപ്പെട്ടിയിലാണ് നിർദേശങ്ങൾ കാറ്റിൽപ്പറത്തി ജനങ്ങൾ തെരുവിലിറങ്ങിയത്. പരമ്പരാഗത തമിഴ്‌നാട് രീതിയിൽ എല്ലാ ആഘോഷങ്ങളും നടത്തിയാണ് മൂളി എന്ന ജെല്ലിക്കെട്ട് കാളയെ നാട്ടുകാർ യാത്രയാക്കിയത്. നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളിൽ വിജയങ്ങൾ നേടിയിട്ടുള്ള കാളയാണ് മൂളി. പ്രദേശത്തെ സെല്ലായി അമ്മൻ ക്ഷേത്രത്തിന്റെ കാളയാണെങ്കിലും അവിടെയുള്ള കുടുംബങ്ങൾക്കെല്ലാം മൂളി പ്രിയപ്പെട്ടതായിരുന്നു. […]

കൊറോണ വൈറസ് ബാധ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടു

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് ബാധയെ തുടർന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെന്റ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള സ്ഥിരീകരണം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇതേത്തുടർന്ന് ഇദ്ദേഹത്തെ ഐ.സി.യുവിൽനിന്ന് മാറ്റി. എന്നാൽ ആശുപത്രിയിൽ തുടരുമെന്നും അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച് പത്ത് ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു ബോറിസ് ജോൺസൺ. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് […]

കോവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഐസിയുവിൽ: സ്ഥിതി അതീവ ഗുരുതരം; കടന്ന് പോകുന്നത് നിർണ്ണായക ദിനങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വൈറസ് ബാധയുടെ രോഗലക്ഷണങ്ങൾ തീവ്രമായതിനെ തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.തന്റെ അഭാവത്തിൽ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വഹിക്കാൻ ബോറിസ് ജോൺസൺ നിർദേശിച്ചെന്നാണ് വിവരം. പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം […]