വിസയുടെ പണം നൽകാതെ നാട്ടിലേക്ക് അയക്കില്ല ; ഭക്ഷണവും വെള്ളവും നൽകില്ല ; കോവിഡ് 19 ബാധയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് സ്‌പോൺസറുടെ ഭീഷണി

വിസയുടെ പണം നൽകാതെ നാട്ടിലേക്ക് അയക്കില്ല ; ഭക്ഷണവും വെള്ളവും നൽകില്ല ; കോവിഡ് 19 ബാധയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് സ്‌പോൺസറുടെ ഭീഷണി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ ഭീതിയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നേരെ സ്‌പോൺസറുടെ ഭീഷണി. വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്ക് അയക്കില്ലെന്നാണ് സ്‌പോൺസർ ഭീഷണി മുഴക്കിയിരിക്കുന്നത്. കൂടാതെ ഭക്ഷണവും വെള്ളവും പോലും നൽകില്ലെന്ന് സ്‌പോൺസർ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികൾ അറിയിച്ചു.

കേരളത്തിൽനിന്നും മത്സ്യബന്ധനത്തിനായി പോയ 23 തെഴിലാളികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 17 പേർ മലയാളികളാണ്. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് മാസങ്ങൾക്ക് മുൻപാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിലേക്ക് പോയത്. എന്നാൽ കോവിഡ്19 ഭീഷണിയെ തുടർന്ന് ഇറാനിൽ ജാഗ്രതാനിർദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവർക്ക് മുറിയിൽ നിന്നു പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇതിന് പിന്നാലെയാണ് വെള്ളവും ഭക്ഷണവും പോലും നൽകില്ലെന്നും സ്‌പോൺസറുടെ ഭീഷണിയും ഉയർന്നിരിക്കുന്നത്. ഇറാനിലെ അസലൂരിലാണ് ഇവരുള്ളത്.

അതേസമയം ഇവരെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്.

Tags :