play-sharp-fill
കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 11,000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 627 പേർ

കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 11,000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 627 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസ് ബാധ നിരവധി പേരിലേക്ക് വ്യാപിക്കുകയാണ്. ലോകത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണം 11,385 ആയി. ലൈനയ്ക്ക് പുറമെ രോഗം ലോകത്ത് ഏറെ നാശം വിതച്ച ഇറ്റലിയിൽ മാത്രം മരണം 4000 കവിഞ്ഞിട്ടുണ്ട്.


ഇറ്റലിയിൽ മാത്രം രോഗത്തെ തുടർന്ന് 24 മണിക്കൂറിനിടെ മരിച്ചത് 627 പേരാണ്. അതേസമയം ഇറ്റലിയിൽ 5986 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 47,021 ആയി ഉയർന്നിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പെയിനിൽ 1093 പേരും, ഇറാനിൽ 1433 പേരും രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ലോകത്ത് 185 രാജ്യങ്ങളിലായി ഇതുവരെ 2.75,5041 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അറബ് ഏഷ്യൻ പൗരന്മാരാണ് മരിച്ചത്.

ഇസ്രായേലിലും കൊറോണയെ തുടർന്നുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 88 കാരൻ വൈറസ് ബാധയേറ്റ് മരിച്ചതായി ഇസ്രായേൽ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സ്റ്റാഫിനും നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.