play-sharp-fill
കോവിഡ് 19 : സൗദിയിൽ നിന്നും എത്തിയ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡ് 19 : സൗദിയിൽ നിന്നും എത്തിയ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിൽ നിന്നും എത്തിയ യുവാവിന് കോവിഡ് 19 എന്ന് സംശയം. ഇതേ തുടർന്ന് കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദിയിൽ നിന്നും എത്തിയ ഇയാൾക്ക് പനി ബാധിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു.

വൈറസ് ബാധ സംശയത്തെ തുടർന്ന് ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിൾ ചൊവാഴ്ച പരിശോധനക്ക് അയക്കും. സംസ്ഥാനത്ത് നിലവിൽ കോവിഡ് 19 സംശയത്തെത്തുടർന്ന് 206 പേരാണ് നിരീക്ഷണത്തിലുളളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ 193 പേർ വീടുകളിലും 13 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രാജ്യത്തെ കോവിഡ് 19 ഗൾഫ് രാജ്യങ്ങളിലും പടർന്നുപിടിക്കുകയാണ്. നിലവിൽ 65 രാജ്യങ്ങളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

Tags :