play-sharp-fill

വാക്സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുകയാണോ? ഇൻ്റർനെറ്റും സ്മാർട്ട് ഫോണുമില്ലാതെ വാക്സിൻ ബുക്ക് ചെയ്യാൻ 1075 ൽ വിളിക്കാം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ ബുക്ക് ചെയ്യാനുള്ള ഗ്രാമീണ ജനതയുടെ ബുദ്ധിമുട്ടിന് പരിഹാരം , 1075 ൽ വിളിച്ച് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കൊവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്. 1075 എന്ന ഹെല്‍പ്​ ലൈന്‍ നമ്ബറില്‍ വിളിച്ച്‌​ കൊവിഡ്​ വാക്​സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും. കൊവിഡ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ സൗകര്യമാണ്​ ഒരുക്കുന്നതെന്ന്​ നാഷണല്‍ ഹെല്‍ത്ത്​ അതോറിറ്റി തലവന്‍ ആര്‍ എസ്​ ശര്‍മ പറഞ്ഞു. […]

കോവിഡ് വാക്സിൻ സ്വീകരിച്ച യുവാവ് ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടു

സ്വന്തം ലേഖകൻ ഭോപ്പാല്‍: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവ് മരിച്ചെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് വാക്‌സിന്റെ രണ്ടാംഘട്ട ട്രയല്‍ റൺ വിജയകരമായി പൂര്‍ത്തിയായ സാഹചര്യത്തിലാണ് നിരാശാജനകമായ വാര്‍ത്ത പുറത്തുവരുന്നത്. നാല്‍പ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് ഇയാള്‍ വാക്സിന്‍ കുത്തിവയ്പ്പ് എടുത്തത്. ഒമ്പത് ദിവസത്തിന് ശേഷം 21-)o തീയതി മരിച്ചു. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്റെ ഇര കൂടിയാണ് ദീപക്. ജമാല്‍പുര സുബേദാര്‍ കോളനിയിലെ വീട്ടില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പീപ്പള്‍സ് മെഡിക്കല്‍ കോളജില്‍ […]

കോവിഡ് വാക്‌സിൻ പുറത്തിറക്കുക രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ച് ; ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഐ.സി.എം.ആർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള കോവിഡ് വാക്‌സിൻ പുറത്തിറക്കുക രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവുമെന്ന് ഐസിഎംആർ അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് ഐസിഎംആർ പ്രസ്താവനയിൽ പറഞ്ഞു. വാക്‌സിൻ പുറത്തിറക്കുന്നതിന് ആവശ്യമായ നപടികളൊന്നും ഒഴിവാക്കാതെ തന്നെ അനാവശ്യമായ ചുവപ്പ് നാടകൾ ഒഴിവാക്കുക എന്നതായിരുന്നു ക്ലിനിക്കൽ ട്രയൽ നടത്തുന്ന സ്ഥാപനങ്ങൾക്ക് അയച്ച കത്തിന്റെ ഉദ്ദേശമെന്നും ഐസിഎംആർ വിശദീകരണം നൽകിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിലാണ് (ബിബിഐഎൽ) കോവിഡ് വാക്‌സിനായ കോവാക്‌സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിനായി ഒരു ഡസനിലധികം ആരോഗ്യ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത […]