കോവിഡ് വാക്സിൻ സ്വീകരിച്ച യുവാവ്  ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടു

കോവിഡ് വാക്സിൻ സ്വീകരിച്ച യുവാവ് ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

ഭോപ്പാല്‍: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവ് മരിച്ചെന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് വാക്‌സിന്റെ രണ്ടാംഘട്ട ട്രയല്‍ റൺ വിജയകരമായി പൂര്‍ത്തിയായ സാഹചര്യത്തിലാണ് നിരാശാജനകമായ വാര്‍ത്ത പുറത്തുവരുന്നത്.

നാല്‍പ്പത്തിയേഴുകാരനായ ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 12നാണ് ഇയാള്‍ വാക്സിന്‍ കുത്തിവയ്പ്പ് എടുത്തത്. ഒമ്പത് ദിവസത്തിന് ശേഷം 21-)o തീയതി മരിച്ചു. ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്റെ ഇര കൂടിയാണ് ദീപക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമാല്‍പുര സുബേദാര്‍ കോളനിയിലെ വീട്ടില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പീപ്പള്‍സ് മെഡിക്കല്‍ കോളജില്‍ വച്ച് മരണം സ്ഥിരീകരിച്ചു. ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് മരിച്ചയാളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പങ്ക് വച്ചു. വിഷം ഉള്ളില്‍ ചെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വാക്‌സിന്‍ സുരക്ഷിതമാണെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

വാക്സിന്‍ സ്വീകരിച്ചതല്ല മരണകാരണമെന്ന് പീപ്പ്ള്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോക്ടര്‍ അനില്‍ ദീക്ഷിത് വ്യക്തമാക്കി. എന്നാല്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പിതാവിന്റെ മരണമെന്ന് ദീപകിന്റെ മകന്‍ ആകാശ് പറയുന്നു.