വാക്സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുകയാണോ? ഇൻ്റർനെറ്റും സ്മാർട്ട് ഫോണുമില്ലാതെ വാക്സിൻ ബുക്ക് ചെയ്യാൻ 1075 ൽ വിളിക്കാം

വാക്സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുകയാണോ? ഇൻ്റർനെറ്റും സ്മാർട്ട് ഫോണുമില്ലാതെ വാക്സിൻ ബുക്ക് ചെയ്യാൻ 1075 ൽ വിളിക്കാം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ ബുക്ക് ചെയ്യാനുള്ള ഗ്രാമീണ ജനതയുടെ ബുദ്ധിമുട്ടിന് പരിഹാരം , 1075 ൽ വിളിച്ച് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു.

കൊവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1075 എന്ന ഹെല്‍പ്​ ലൈന്‍ നമ്ബറില്‍ വിളിച്ച്‌​ കൊവിഡ്​ വാക്​സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും.

കൊവിഡ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ സൗകര്യമാണ്​ ഒരുക്കുന്നതെന്ന്​ നാഷണല്‍ ഹെല്‍ത്ത്​ അതോറിറ്റി തലവന്‍ ആര്‍ എസ്​ ശര്‍മ പറഞ്ഞു.

ഇന്‍റര്‍നെറ്റിന്‍റേയും സ്​മാര്‍ട്ട്​ ഫോണിന്‍റേയും സഹായമില്ലാതെ കൊവിഡ്​ വാക്​സിന്‍​ ബുക്ക്​ ചൊയ്യാനാകില്ല എന്നത്​ ​ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.