മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം ; സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺകുട്ടികളും
സ്വന്തം ലേഖകൻ കൊച്ചി: മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം. സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺക്കുട്ടികളും. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഉൾപ്പെടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചി നഗരത്തിൽ തമ്പടിച്ചാണ് മയക്കുമരുന്നിന് അടിമകളായ യുവാക്കളുടെ പണപ്പിരിവും, ഗുണ്ടായിസവും നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച ഉച്ചയ്ക്ക് നാലംഗ സംഘം ഹൈക്കോടതിക്കടുത്ത് കിൻകോ ജെട്ടി പരിസരത്ത് മാരകായുധങ്ങളുമായി കൊലവിളി നടത്തിയിരുന്നു. ഇതു തടയാനെത്തിയ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എ.എസ.്‌ഐ സുധീറിന്റെ കഴുത്തിൽ കത്തിവച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. മുളവുകാട് സ്വദേശി സോനു ഏലിയാസ്, മട്ടാഞ്ചേരി സ്വദേശികളായ […]