വല്ലവന്റെയും ഭാര്യയെ പുറകിൽ ഇരുത്തി ചുറ്റാൻ ഇറങ്ങുന്ന കാമുകൻമാർ സൂക്ഷിച്ചോ..! നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്..! ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പെറ്റി അടയ്ക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കണ്ടത് സ്വന്തം ഭാര്യ ആരുടേയോ പുറകിൽ കെട്ടിപ്പിടിച്ചിരുന്ന് ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രം ! ദൃശ്യം കണ്ടതോടെ നിയന്ത്രണം വിട്ട ഭർത്തവ് പെറ്റി അടയ്ക്കാതെ മടങ്ങി ! കോട്ടയം ജില്ലയിലെ മലയോര പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ !

സ്വന്തം ലേഖകൻ കോട്ടയം : വല്ലവന്റെയും ഭാര്യയെ പുറകിൽ ഇരുത്തി ചുറ്റാൻ ഇറങ്ങുന്നവർ സൂക്ഷിക്കുക ! നിങ്ങൾക്ക് പുറകിൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സിസിടിവി ക്യാമറകളുണ്ട് . അവിഹിതബന്ധങ്ങൾ തുടരുന്നവർക്ക് അബദ്ധത്തിലെങ്കിലും ഈ സിസിടിവി ക്യാമറകൾ ചിലപ്പോൾ പണി തന്നേയ്ക്കാം.. കഴിഞ്ഞദിവസം കോട്ടയം ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ.. ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ യാത്ര ചെയ്തതിനെ തുടർന്ന് പെറ്റി അടയ്ക്കാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു ഒരു യുവാവ്. എന്നാൽ താൻ ഹെൽമെറ്റ് വയ്ക്കാതെ യാത്ര ചെയ്തിട്ടില്ലെന്നും പിന്നെയെങ്ങനെയാണ് പെറ്റി വന്നെതെന്നും ഇയാൾ […]

ആ സുന്ദരിയായ പെൺകുട്ടി ഏത്..! ഓറഞ്ച് ചുരിദാറും, കറുത്ത കളർ ഷോളും, കറുത്ത പാന്റും ധരിച്ചെത്തി ഭാരത് ആശുപത്രിയിൽ നിന്നും കാറുമായി കടന്ന പെൺകുട്ടി ഏത്; കാർ തട്ടിയെടുത്ത സംഘത്തിനു കഞ്ചാവ് മാഫിയ ബന്ധമെന്നു സൂചന; കാർ മോഷ്ടിച്ച സുന്ദരിയുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

എ.കെ ജനാർദനൻ കോട്ടയം: കറുത്ത ഷോളും, കറുത്ത പാന്റും ഓറഞ്ച് ചുരിദാറും ധരിച്ചെത്തി കാറുമായി കടന്ന ആ സുന്ദരിക്കുട്ടി ആരാണ്..! ഭാരത് ആശുപത്രി വളപ്പിലെത്തി സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് കാറുമായി കടന്ന സുന്ദരിയായ പെൺകുട്ടിയെ തേടിയാണ് പൊലീസ് സംഘം ഇപ്പോൾ സഞ്ചരിക്കുന്നത്. ചുരിദാർ ധരിച്ചെത്തിയ പെൺകുട്ടികൾക്കൊപ്പം നാലു യുവാക്കളും ചേർന്നാണ് ഭാരത് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ, ഷെറിന്റെ കാർ ആശുപത്രി വളപ്പിൽ നിന്നും മോഷ്ടിച്ച് കടത്തിയത്.   ഡ്രൈവറാണെന്നും, ഡോക്ടറുടെ മകളെ ട്യൂഷന് അയക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ മോഷണ സംഘമാണ് സെക്യൂരിറ്റി ജീവനക്കാരെ […]

റെയിൽവെയോട് ഇനി കളിക്കാൻ നിന്നാൽ പിടിവീഴും ; രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഉടൻ സിസിടിവികൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: റെയിൽവെയോട് ഇനി കളിക്കാൻ നിൽക്കണ്ട. രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഉടൻ സിസിടിവി സ്ഥാപിക്കും. 2022ഓടു കൂടി രാജ്യത്തെ മുഴുവൻ ട്രെയിൻ കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കുറ്റവാളികൾ കയറാതിരിക്കാൻ വേണ്ടിയാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക. സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകൾ സ്ഥാപിക്കുക. കുറ്റവാളികളെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്) സംവിധാനം ഉപയോഗിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് തിങ്കളാഴ്ച പറഞ്ഞു. 58,600 കോച്ചുകളിലും 6100 റെയിൽവേ സ്റ്റേഷനുകളിലും 2022 […]