റെയിൽവെയോട് ഇനി കളിക്കാൻ നിന്നാൽ പിടിവീഴും ; രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഉടൻ സിസിടിവികൾ

റെയിൽവെയോട് ഇനി കളിക്കാൻ നിന്നാൽ പിടിവീഴും ; രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഉടൻ സിസിടിവികൾ

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റെയിൽവെയോട് ഇനി കളിക്കാൻ നിൽക്കണ്ട. രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഉടൻ സിസിടിവി സ്ഥാപിക്കും. 2022ഓടു കൂടി രാജ്യത്തെ മുഴുവൻ ട്രെയിൻ കോച്ചുകളിലും സിസിടിവികൾ സ്ഥാപിക്കും. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കുറ്റവാളികൾ കയറാതിരിക്കാൻ വേണ്ടിയാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക. സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകൾ സ്ഥാപിക്കുക.

കുറ്റവാളികളെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്) സംവിധാനം ഉപയോഗിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് തിങ്കളാഴ്ച പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

58,600 കോച്ചുകളിലും 6100 റെയിൽവേ സ്റ്റേഷനുകളിലും 2022 മാർച്ചോടുകൂടി സിസിടിവി ക്യാമറകൾ സ്ഥാപിക്കും. റെയിൽവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നപോകുന്നത് പ്രവർത്തന ചെലവിൽ വർധനയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. . സാമ്പത്തിക നഷ്ടം നികത്താനായി യാത്രാനിരക്ക് വർധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു

Tags :