കിണറ്റിൽ വീണ് മരിച്ചത് ഒരു ഡസനോളം കന്യാസ്ത്രീകൾ;  മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളോ? തൂങ്ങി മരണമില്ല, വിഷം കഴിച്ച് മരണമില്ല; കിണറ്റില്‍ വീണ് മരിക്കുന്നത് കന്യാസ്ത്രീകള്‍ മാത്രം; വൈദികര്‍ കിണറ്റില്‍ വീണ് മരിക്കുന്നതേയില്ല..! കിണറുകൾ മൂടി കുഴൽ കിണർ കുത്തണം! സിസ്റ്റര്‍ അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ടിട്ട് സുവിശേഷം പറഞ്ഞ് നടന്ന മാന്യന്മാര്‍ ഇനി അകത്തേക്ക്

കിണറ്റിൽ വീണ് മരിച്ചത് ഒരു ഡസനോളം കന്യാസ്ത്രീകൾ; മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളോ? തൂങ്ങി മരണമില്ല, വിഷം കഴിച്ച് മരണമില്ല; കിണറ്റില്‍ വീണ് മരിക്കുന്നത് കന്യാസ്ത്രീകള്‍ മാത്രം; വൈദികര്‍ കിണറ്റില്‍ വീണ് മരിക്കുന്നതേയില്ല..! കിണറുകൾ മൂടി കുഴൽ കിണർ കുത്തണം! സിസ്റ്റര്‍ അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ടിട്ട് സുവിശേഷം പറഞ്ഞ് നടന്ന മാന്യന്മാര്‍ ഇനി അകത്തേക്ക്

ഏ കെ ശ്രീകുമാര്‍

കോട്ടയം: കന്യാസ്ത്രീ മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളാകുന്നോ..? സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളെല്ലാം കന്യാസ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള കൊലനിലങ്ങളായി മാറുകയാണ്. എന്നാല്‍, കന്യാസ്ത്രീ മഠങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന ഒരു കന്യാസ്ത്രീ പോലും വിഷം കഴിച്ചോ, കൈയുടെ ഞരമ്പ് മുറിച്ചോ, കെട്ടിത്തൂങ്ങിയോ മരിക്കുന്നില്ല. ഇവരെല്ലാം മരിക്കുന്നതിനും ജീവനൊടുക്കുന്നതിനുമായി തിരഞ്ഞെടുക്കുന്നത് കിണറുകളാണ് എന്നതാണ് ഏറെ ചിന്തിപ്പിക്കുന്നത്…! പക്ഷേ, ഇതില്ലെല്ലാം വിരോധാഭാസമായി തോന്നുന്നത് സംസ്ഥാനത്ത് ഒരിടത്തു പോലും പോക്സോ കേസിലടക്കം ആരോപണങ്ങള്‍ നേരിടുന്ന ഒരു വൈദികന്‍ പോലും കിണറ്റില്‍ വീണു മരിച്ചില്ലെന്നതുമായി കൂട്ടി വായിക്കുമ്പോഴാണ്.

സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 1987 ലാണ് ആദ്യമായി സംസ്ഥാനത്തെ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ ഒരു കന്യാസ്ത്രീ വീണു മരിച്ചത്. ഇതിനു പിന്നാലെ ഏറ്റവും വിവാദമായ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈദികരായ ഫാ.കോട്ടൂരും, പൂത്രിക്കയിലും സിസ്റ്റര്‍ സെഫിയുമായിരുന്നു കേസിലെ പ്രതികള്‍. ഇവരെല്ലാവരും പള്ളികളിലും കത്തോലിക്കാ സഭയുടെ ആരാധനാലങ്ങളിലുമായി സുവിശേഷം പറഞ്ഞ് നടക്കുകയായിരുന്നു. അഭയയുടെ കുടുംബത്തിന് നീതി ലഭിക്കാതെ നീതി ന്യായ വ്യവസ്ഥയെ വെള്ളക്കുപ്പാര്‍ അമ്മാനമാടിയത് നീണ്ട 28 വര്‍ഷങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്ന് കണ്ടെത്തി എഴുതി തള്ളിയ കേസ് സി.ബി.ഐ ഏറ്റെടുത്ത് കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ അഭയയുടെ ആത്മാവിന് നീതി ലഭിച്ചു. കോട്ടയം നഗരഹൃദയത്തില്‍ പയസ്ടെന്‍ത് കോണ്‍വന്റിന്റെ കിണറ്റിലാണ് അഭയുടെ മൃതദേഹം കണ്ടെത്തിയത്.അഭയയെ പോലെ നിരവധി അഭയമാര്‍ സംസ്ഥാനത്തെ വിവിധ മഠങ്ങളുടെ കിണറുകളില്‍ ഇപ്പോഴും നീതി കിട്ടാതെ അലയുകയാണ്.

കഴിഞ്ഞ വര്‍ഷം പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് കോണ്‍വന്റിലെ സന്യസ്ത വിദ്യാര്‍ത്ഥിനി ദിവ്യയുടെ (21) മൃതദേഹം കോണ്‍വന്റ് അങ്കണത്തിലെ കിണറ്റിലാണ് കാണപ്പെട്ടത്. മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ദിവ്യ എങ്ങനെ കിണറ്റില്‍ അകപ്പെട്ടുവെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ദിവ്യ അകപ്പെട്ട കിണറിന്റെ ഇരുമ്പിലുള്ള മൂടി മാറ്റി വച്ചിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.

മഠങ്ങളില്‍ മരിച്ച കന്യാസ്ത്രീകളുടെ ലഭ്യമായ കണക്ക്…

കൊട്ടിയത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി

പുല്‍പ്പള്ളി മരകാവ് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്

പാലാ കോണ്‍വന്റില്‍ വച്ച് മരിച്ച സിസ്റ്റര്‍ ബിന്‍സി

കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്

പാലാ സ്‌നേഹഗിരി മഠത്തില്‍ മരണപ്പെട്ട സിസ്റ്റര്‍ പോള്‍സി

റാന്നിയിലെ മഠത്തില്‍ മരിച്ച സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്

കോട്ടയം വാകത്താനത്ത് മരണപ്പെട്ട സിസ്റ്റര്‍ ലിസ

കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ

തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി

പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ

പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ മാത്യു