video
play-sharp-fill

തൃശ്ശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞ് അപകടം; മൂന്ന് മരണം; 40 പേർക്ക് പരിക്ക്..! ബസിലുണ്ടായിരുന്നത് 51 പേർ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ തൃശൂർ: തൃശ്ശൂരിൽ നിന്ന് വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞ് അപകടം.3 പേർ മരിച്ചു.40 പേർക്ക് പരിക്കുണ്ട്. നെല്ലിക്കുന്ന് സ്വദേശി ലില്ലി (60) റയോണ്‍ (8) എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ. ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം നടന്നതെന്നാണ് വിവരം. അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി […]

പത്തനംതിട്ട ഇലുവങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ്‌ അപകടം..! നിരവധി പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

സ്വന്തം ലേഖകൻ പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ്‌ അപകടം. പത്തനംതിട്ട നിലയ്ക്കലിന് സമീപം ഇലുവങ്കലിലാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽനിന്നുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബസിലുണ്ടായിരുന്ന എല്ലാവർക്കും പരുക്കേറ്റിട്ടുണ്ട്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.

ശബരിമല പാതയിൽ ബസുകൾ കൂട്ടിയിടിച്ച് ഗതാഗത തടസം

സ്വന്തം ലേഖകൻ എരുമേലി: ശബരിമല പാതയിലെ മണിപ്പുഴയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ശബരിമല പാതയിൽ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. പമ്പയിലേക്ക് പോയ കെഎസ്ആർടിസി സ്പെഷൽ ബസും കോട്ടയത്തേക്ക് പോയ തൈപ്പറമ്പിൽ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മണിപ്പുഴയിലേക്കുള്ള ഇറക്കത്തിലൂടെ വന്ന സ്വകാര്യ ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാനിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിലെ ശബരിമല തീർഥാടകരായ യാത്രക്കാരെ ഡിപ്പോയിൽ നിന്ന് […]

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് പൊട്ടി;തൊട്ടുമുന്നിൽ കുത്തിറക്കം…!റോഡരികിലെ മൺതിട്ടയിലേക്ക് ബസ് ഇടിച്ചുനിർത്തി ഡ്രൈവർ..! ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ പനമരം: കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ മനോധൈര്യത്താൽ ഒഴിവായത് വൻ ദുരന്തം. ഓടിക്കൊണ്ടിരിക്കവേ കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡരികിലെ മതിലിൽ ഇടിച്ചു നിർത്തി ഡ്രൈവർ. തിങ്കളാഴ്ച ഉച്ചയോടെ മാനന്തവാടിയിൽനിന്ന്‌ കല്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാംമൈൽ മൊക്കത്ത് വെച്ചായിരുന്നു സംഭവം. പുനരുദ്ധാരണപ്രവൃത്തികൾ നടക്കുന്ന സംസ്ഥാനപാതയിലെ മൊക്കത്തുനിന്ന്‌ ബസിൽ ആളെ കയറ്റി മുന്നോട്ടുപോകവെ റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്ക് ചവിട്ടിയപ്പോഴാണ് വാഹനത്തിന്റെ ബ്രേക്ക് സംവിധാനം തകരാറിലായത് മനസ്സിലാവുന്നത്. തൊട്ടുമുന്നിൽ കുത്തനെയുള്ള ഇറക്കമാണ്.ഇറക്കത്തിലേക്ക് പ്രവേശിച്ചാൽ അപകടം ഉണ്ടാകുമെന്നതുറപ്പാണ്. ഉടനെ ഗണേശ് റോഡരികിലെ മൺതിട്ടയിലേക്ക് ബസ് ഇടിച്ചിറക്കുകയായിരുന്നു. […]

കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ബോധക്ഷയം; നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചിട്ടും നിർത്താതെ ഓടി; ബസിൽ 35-ലധികം യാത്രക്കാർ..! രക്ഷകനായി കെഎസ്ആർടിസി കണ്ടക്ടർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ബോധക്ഷയം.നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ചിട്ടും നിർത്താതെ ഓടി. കണ്ടക്ടറുടെ സമയോജിത ഇടപെടലിൽ വന്‍ അപകടം ഒഴിവായി . ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അപകടം നടക്കുമ്പോൾ ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റു വാഹനങ്ങളില്‍ ഇടിച്ച് മുന്നോട്ട് ഓടി. വെള്ളറട ഡിപ്പോയില്‍ നിന്ന് നെയ്യാറ്റിന്‍കര- അമ്പൂരി- മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം. ഇതുകണ്ട കണ്ടക്ടര്‍ പെട്ടെന്ന് തന്നെ ഓടിയെത്തി ബ്രേക്ക് […]

വൈക്കം വെച്ചൂരിൽ അമിത വേഗതത്തിലെത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക് ; സാരമായി പരിക്കേറ്റ 5പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം വെച്ചൂരിൽ വാഹനാപകടം. അമിത വേഗതത്തിൽ എത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചു. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. വൈക്കം വെച്ചൂർ വേരുവള്ളിയിലായിരുന്നു അപകടം.പരിക്കേറ്റവരെ ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷനൽകി. സാരമായി പരിക്കേറ്റ അഞ്ചു പേരെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സ്കൂൾ കുട്ടികളുമായി പോയ വാൻ മറിഞ്ഞു ; മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക് ; അപകടം കോഴിക്കോട് കുതിരവട്ടത്ത് ; വാനിൽ കുട്ടികൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: സ്കൂൾ കട്ടുകളുമായി പോയ വാൻ മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് കുതിരവട്ടത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പൊറ്റമ്മൽ – കുതിരവട്ടം റോഡിൽ ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം . വാനിൽ കൂടുതൽ കുട്ടികൾ ഇല്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പൊലീസ് എത്തി വാൻ ഉയർത്തി. അപകടത്തെ തുടർന്ന് പൊറ്റമ്മൽ – കുതിരവട്ടം റോഡിലെ ഗതാഗതം പൊലീസ് തിരിച്ചു വിട്ടു.

ഇടുക്കിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; 27 പേർക്ക് പരിക്ക് ; സംഭവം ഇന്ന് വൈകിട്ട് ; ബസ്സിലെ ക്യാമറയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി : കട്ടപ്പനയിലെ സ്വകാര്യ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്. ഇന്നു വൈകിട്ട് 4:30 യോടെയാണ് സംഭവം. കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബസ്സിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. വാഴവര ആശ്രമം പടിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കാസര്‍കോഡ് വിവാഹ സംഘത്തിന്റെ ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു; കുട്ടി ഉള്‍പ്പെടെ അഞ്ച് മരണം; 15ല്‍ അധികം പേര്‍ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകന്‍ കാസര്‍കോഡ്: പാണത്തൂരില്‍ വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് മരണം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് രാവിലെ 11.45 ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു. കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബസ് നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് പാഞ്ഞ് കയറിയത്. […]

വളവ് തിരിയുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിയിൽ നിന്നും യാത്രക്കാരി തെറിച്ച് വീണു ; ഗുരുതര പരിക്കേറ്റ വീട്ടമ്മയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ കൽപ്പറ്റ: വളവ് തിരിയുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്ന് യാത്രക്കാരി തെറിച്ചു വീണു. തളിമല സ്വദേശിനി ശീവള്ളിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബസിൽ നിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വയനാട് വൈത്തിരിയിലാണ് അപകടം നടന്നത്. വൈത്തിരി ടൗണിൽ വളവ് തിരിഞ്ഞ് വേഗത്തിൽ പോകുന്നതിനിടെയാണ് ബസിലെ ഓട്ടോമാറ്റിക് ഡോറിലൂടെ യാത്രക്കാരി റോഡിലേക്ക് തെറിച്ചു വീണത്. ചെവ്വാഴ്ചയും സമാന സംഭവം മലപ്പുറം കൊളത്തൂരിൽ ഉണ്ടായി. ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിൽ നിന്ന് തെറിച്ച വീണ് അതേ […]