വൈക്കം വെച്ചൂരിൽ അമിത വേഗതത്തിലെത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക് ; സാരമായി പരിക്കേറ്റ 5പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

വൈക്കം വെച്ചൂരിൽ അമിത വേഗതത്തിലെത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക് ; സാരമായി പരിക്കേറ്റ 5പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : വൈക്കം വെച്ചൂരിൽ വാഹനാപകടം. അമിത വേഗതത്തിൽ എത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചു. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു.

വൈക്കം വെച്ചൂർ വേരുവള്ളിയിലായിരുന്നു അപകടം.പരിക്കേറ്റവരെ ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷനൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരമായി പരിക്കേറ്റ അഞ്ചു പേരെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.