ഇടുക്കിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; 27 പേർക്ക് പരിക്ക് ; സംഭവം ഇന്ന് വൈകിട്ട് ; ബസ്സിലെ ക്യാമറയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ഇടുക്കി : കട്ടപ്പനയിലെ സ്വകാര്യ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്. ഇന്നു വൈകിട്ട് 4:30 യോടെയാണ് സംഭവം. കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബസ്സിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. വാഴവര ആശ്രമം പടിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Third Eye News Live
0
Tags :