play-sharp-fill
പത്തനംതിട്ട ഇലുവങ്കലിൽ  ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ്‌ അപകടം..!  നിരവധി പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

പത്തനംതിട്ട ഇലുവങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ്‌ അപകടം..! നിരവധി പേർക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

സ്വന്തം ലേഖകൻ

പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ്‌ അപകടം. പത്തനംതിട്ട നിലയ്ക്കലിന് സമീപം ഇലുവങ്കലിലാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തമിഴ്നാട്ടിലെ തഞ്ചാവൂരിൽനിന്നുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിലുണ്ടായിരുന്ന എല്ലാവർക്കും പരുക്കേറ്റിട്ടുണ്ട്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.