കോടിയേരി പുത്രനെ ഊരാക്കുടുക്കിട്ട് പൂട്ടി ഇ.ഡി : കേരളത്തിൽ പത്ത് കേസുകളും ദുബായിൽ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളി ; 2012 മുതൽ 2019 വരെ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമാഹരിച്ച് ബിനീഷ് അനൂപിന് കൈമാറിയത് അഞ്ചുകോടിയിലധികം ; ഹവാല ഇടപാടിനും തെളിവുണ്ടെന്ന് ഇ.ഡി

കോടിയേരി പുത്രനെ ഊരാക്കുടുക്കിട്ട് പൂട്ടി ഇ.ഡി : കേരളത്തിൽ പത്ത് കേസുകളും ദുബായിൽ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളി ; 2012 മുതൽ 2019 വരെ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമാഹരിച്ച് ബിനീഷ് അനൂപിന് കൈമാറിയത് അഞ്ചുകോടിയിലധികം ; ഹവാല ഇടപാടിനും തെളിവുണ്ടെന്ന് ഇ.ഡി

സ്വന്തം ലേഖകൻ

ബംഗളൂരു: കള്ളപ്പണം വെളുപ്പിൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി സ്ഥിരം കുറ്റവാളി. കേരളത്തിൽ മാത്രം പത്ത് കേസുകളും ദുബായിൽ ഒരു കേസുമാണ് ബിനീഷിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബിനാമി കമ്പനികൾ തുടങ്ങിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിട്ടുണ്ട്‌. ഈ വാദങ്ങൾ ഇ.ഡി ഉയർത്തിയിരിക്കുന്നത് ബിനീഷിനെ ദീർഘകാലം ജയിലിൽ അടയ്ക്കാനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ.ഡി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം മയക്കുമരുന്ന് ഇടപാടുകളിലൂടെ സമാഹരിച്ച് 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണ്. ഇതോടെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെതിരെ കേസെടുക്കുമെന്ന് ഉറപ്പായി.

 

ഇതിന് പുറമെ ലഹരി ഇടപാടു കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി 3.5 കോടിയിലധികം രൂപയുടെ ഹവാല പണമിടപാട് നടത്തിയതിന്റെ തെളിവുണ്ടെന്നും ഇഡി പറയുന്നു.

ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ടെന്നും ഇഡി പറയുന്നു. നേരത്തെ ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്ത അബ്ദുൾ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരത്തിൽ നിരവധി ആളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കൾ ബിനീഷ് മറച്ചുവെച്ചിട്ടുണ്ടെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ വ്യക്തമാണ്.

ബിനീഷിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് പ്രത്യേക കോടതിയിൽ ബിനീഷിനെ ഹാജരാക്കിയപ്പോഴായിരുന്നു ഇഡിയുടെ വെളിപ്പെടുത്തലുകൾ. തുടർന്ന് ശനി വരെ 5 ദിവസം കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു. ഇഡി 10 ദിവസമാണ് ആവശ്യപ്പെട്ടിരുന്നത്.

ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ബിനീഷ് പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രസന്നകുമാർ കോടതിയെ ധരിപ്പിച്ചു. നടുവേദനയും ഛർദിയും കാരണം ദേഹാസ്വാസ്ഥ്യമെന്നു പറഞ്ഞ് കഴിഞ്ഞ രണ്ടര ദിവസം തീർത്തും നിസ്സഹകരിച്ചു.

ബിനീഷിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച സർട്ടിഫിക്കറ്റും ഹാജരാക്കി. 24 മണിക്കൂർ തോറും ആരോഗ്യസ്ഥിതി വിലയിരുത്തണമെന്നു കോടതി നിർദേശിച്ചു. 5 ദിവസത്തിനിടെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂറാണ്.

അതേസമയം ബിനീഷ് കോടിയേരിയെ കാണാൻ അനുമതി തേടി സഹോദരൻ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി വ്യാഴാഴ്ച കർണ്ണാടക ഹൈക്കോടതി പരിഗണിക്കും.