ബിനീഷ് വീണ്ടും കസ്റ്റഡിയിലേക്കോ അതോ ജയിലിലേക്കോ..? കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന് ഇന്ന് നിർണ്ണായകം ; നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നിലപാടും നിർണ്ണായകം

ബിനീഷ് വീണ്ടും കസ്റ്റഡിയിലേക്കോ അതോ ജയിലിലേക്കോ..? കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന് ഇന്ന് നിർണ്ണായകം ; നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നിലപാടും നിർണ്ണായകം

സ്വന്തം ലേഖകൻ

ബെംഗളൂരു : ലഹരിമരുന്ന് കടത്ത് കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം അഞ്ചോടെ അവസാനിക്കും.

ഇ.ഡിയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ഹാജരാക്കും.ബിനീഷ്‌കോടിയേരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരു ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ബിനീഷിനെ ചോദ്യംചെയ്തത്.

എന്നാൽ, ബിനീഷ് ഇ.ഡിയുടെ ചോദ്യങ്ങളോട് സഹകരിക്കുന്നില്ല. മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിനെക്കുറിച്ചറിയില്ലെന്ന് ബിനീഷ് ആവർത്തിച്ച് പറയുക മാത്രമാണ് ചെയ്തത്. ഹോട്ടൽ തുടങ്ങാൻ സാമ്പത്തിക സഹായം നൽകിയിരുന്നു.എന്നാൽ മുഹമ്മദ് അനൂപിന്റെ മറ്റ് ഇടപാടുകളെക്കുറിച്ചറിയില്ലെന്നും ബിനീഷ് മൊഴി നൽകി.

അതേസമയം കേന്ദ്ര ഏജൻസിയായിട്ടുള്ള എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെക്കും. ബിനീഷിനെ കാണാൻ അനുവദിക്കാത്ത ഇ.ഡി നടപടി ബിനീഷിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഉന്നയിച്ചേക്കും.

ബെംഗളൂരു സെഷൻസ് കോടതിയിൽ കസ്റ്റഡി നീട്ടിക്കിട്ടാൻ ഇ.ഡി. ആവശ്യപ്പെട്ടില്ലെങ്കിൽ ബിനീഷിനെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാക്കും. എന്നാൽ. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യുടെ നിലപാട് നിർണായകമാകും. അതുകൊണ്ട് തന്നെ ബിനീഷിന് ഇന്ന് വളരെ നിർണ്ണായകമാണ്.