‘ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ട്’..! രണ്ടാഴ്ച വീട്ടില്‍ കിടക്കട്ടെയെന്ന് കരുതി കാല്‍മുട്ട് തല്ലിത്തകര്‍ത്തു…! ആക്രമണം കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് ആണ്‍ വേഷത്തില്‍ എത്തി..! മരുമകളുടെ മൊഴി പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ടാണെന്ന നിഗമനത്തിലാണ് ക്ഷീരകര്‍ഷകയെ മരുമകളും അയല്‍വാസിയുമായ സുകന്യ ആക്രമിച്ചതെന്ന് പൊലീസ്. പാല്‍ വിറ്റുമടങ്ങവേ ക്ഷീരകര്‍ഷകയായ ബാലരാമപുരം ആറാലുംമൂട് പുന്നക്കണ്ടത്തില്‍ വയലുനികത്തിയ വീട്ടില്‍ വാസന്തി(63)യെയാണ് സുകന്യ ആക്രമിച്ചത്. കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് ആണ്‍ വേഷത്തില്‍ എത്തിയ സുകന്യ കമ്പിപ്പാര കൊണ്ട് ആക്രമിച്ച് വാസന്തിയുടെ കാല്‍മുട്ട് തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുകന്യയാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. വാസന്തിയുടെ രണ്ടാമത്തെ മകന്‍ രതീഷ് കുമാറിന്റെ […]

മദ്യലഹരിയിൽ അടിപിടി..! വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ചയാള്‍ അക്രമാസക്തനായി..! ഡോക്ടറെയും നഴ്‌സുമാരെയും ആക്രമിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവം. നെടുങ്കണ്ടം സ്വദേശി പ്രവീണ്‍ ആണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഡോക്ടറെയും നഴ്‌സുമാരെയും ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. അടിപിടിയില്‍ പരിക്കേറ്റ പ്രവീണിനെ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം. പിന്നീട് കൈകാലുകള്‍ ബന്ധച്ചശേഷമാണ് ആശുപത്രിയില്‍ ചികിത്സ നല്‍കിയത്. താന്‍ ആക്രമിക്കപ്പെട്ടേനെയെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

വീട്ടില്‍ അതിക്രമിച്ച് കയറി ഓട്ടോ ഡ്രൈവറെ വെട്ടി..!! അക്രമം ഭാര്യയ്ക്കും കുഞ്ഞിനും മുന്നില്‍ വച്ച്..! പിന്നിൽ നാലംഗ സംഘം..! ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരുകാവ് സ്വദേശി അരുണിന്റെ കൈയ്ക്ക് ആണ് വെട്ടേറ്റത്. തിരുമല സ്വദേശികളായ നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം അരുണിനെ പിടിച്ചുനിര്‍ത്തി വെട്ടുകയായിരുന്നു.വീട്ടില്‍ അരുണും ഭാര്യയും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളാവാതിരിക്കാന്‍ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുമല സ്വദേശികളുമായി അരുണിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. […]

ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയര്‍ കുപ്പികൊണ്ട് കുത്തി;രണ്ടു പേർ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി :മോഷണക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുമ്പോഴായിരുന്നു ആക്രമണം. തമിഴ്നാട് സ്വദേശികളായ സായ്‌രാജ്, പോൾകണ്ണൻ എന്നിവർ ഇന്നു രാവിലെയാണ് വീട്ടമ്മയുടെ മാല കവർന്നത്. വീട്ടമ്മ പൊലീസിൽ വിവരം അറിയിച്ചു. ഇവരെത്തിയ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള വിവരം ട്രാഫിക് പൊലീസിനുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽനിന്നു പാലാരിവട്ടം […]

ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവം ; പ്രതി പദ്ധതിയിട്ടത് സ്ഥാപന ഉടമയെ ആക്രമിക്കാൻ ; ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ പട്ടപ്പാക്കാൻ ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാനാണ് ജോളി പദ്ധതിയിട്ടത്. ഇതിനായി ആയുധവുമായാണ് പ്രതി എത്തിയത് . സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത് അൻപതിനായിരം രൂപയാണ്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്. അതേസമയം പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി […]

കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; അക്രമണത്തിന് പിന്നിൽ വിസയുമായി ബന്ധപ്പെട്ട തർക്കം ; കഴുത്തിന് പരിക്കേറ്റ യുവതി ചികിത്സയിൽ; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിൽ ആണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യ എന്ന യുവതിയെയാണ് യുവാവ് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ജോളി ജെയിംസ് എന്നയാൾ സൗത്ത് പൊലീസിന്റെ പിടിയിലായി. ജോലിക്കായി ഒരു ലക്ഷം രൂപ ഇയാൾ ട്രാവൽസിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ട്രാവൽസിൽ എത്തിയ ജെയിംസും സൂര്യയും തമ്മിലുള്ള തർക്കത്തിനിടെ ജെയിംസ്, സൂര്യയെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു . കഴുത്തിൽ […]

അമിതവേഗത്തിലെത്തി സ്കൂട്ടറിലിടിച്ചു ; ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തി, നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ എത്തിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു ; മൂന്നംഗ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചാരുംമൂട്: അമിതവേഗത ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. അടൂർ കണ്ണംങ്കോട് ഷൈജു മൻസിൽ ഷൈജു (35), ഭരണിക്കാവ് ഇലിപ്പക്കുളം കാട്ടിലേത്ത് പുത്തൻവീട്ടിൽ നസീം (21), കരുനാഗപ്പള്ളി തൊടിയൂർ കൊങ്കി കിഴക്കതിൽ ഷിഹാബ് (36) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അക്രമത്തിൽ പരിക്കേറ്റ ആദ്ദിക്കാട്ടുകുളങ്ങര തുണ്ടിൽ ദാവൂദ് മൊയ്തീൻ (40) നെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ കെ പി റോഡിൽ […]

ബാറിൽ മദ്യപന്മാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും; മൂന്നു പേർക്ക് കുത്തേറ്റു ; നിരവധി പേർക്ക് പരിക്ക് ; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം:കാട്ടാക്കടയില്‍ മദ്യപന്മാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ശനിയാഴ്ച രാത്രി 12 മണിയോടെ അഭിരാമി ബാറിലാണ് സംഭവം. ആക്രമണത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. കാട്ടാക്കട സ്വദേശികളായ വൈശാഖ്, ശരത്, പ്രകാശ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാറിലുണ്ടായിരുന്ന രണ്ട് സംഘങ്ങൾ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. ഇതിന് ശേഷം പുറത്തിറങ്ങിയപ്പോഴും ഇരു സംഘങ്ങളും തമ്മിൽ ബാറിന്റെ കോമ്പൗണ്ടിനുള്ളിൽവെച്ച് തന്നെ കയ്യേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടയിൽ അക്രമി സംഘത്തിലൊരാൾ കത്തിയെടുത്ത് മറ്റുള്ളവരെ കുത്തുകയായിരുന്നു. പരിക്കേറ്റ പ്രകാശ് ബാറിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ആളുമാറി […]

സഹോദരിയുമായി പ്രണയം ; പ്രവാസിയായ യുവാവിനെ ലഹരി നൽകി ക്രൂരമായി മർദ്ദിച്ചു; പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈൽ ഫോണും കവർന്നു ; യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം

സ്വന്തം ലേഖകൻ മലപ്പുറം : സഹോദരിയുമായി പ്രണയത്തിലായതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ലഹരി നൽകിയാണ് യുവാവിനെ മർദ്ദിച്ചത്. എടപ്പാൾകോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്മത്തിന്റെ ഫർഹൽ അസീസ് (23)നാണ് മർദ്ദനമേറ്റത്. യുവാവിനെ വീട്ടിൽ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നൽകുകയും വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി മർദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈൽ ഫോണും കവർന്ന സംഘം പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നാണ് പരാതി. വിദേശത്ത് […]

ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചുതകര്‍ത്തു; നാല് പേര്‍ കസ്റ്റഡിയില്‍ ; അക്രമത്തിന് കാരണം ഭാരവാഹികളുമായുള്ള തര്‍ക്കം

സ്വന്തം ലേഖകൻ ആലപ്പുഴ: മദ്യലഹരിയിൽ ചേര്‍ത്തലയിലെ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു. ചേർത്തല വരാനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .  ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വരാനാട് സ്വദേശികളായ ജോൺ,ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിടിയിലായവരിൽ ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവർ എസ്എൻഡിപി പ്രവർത്തകരാണ്. ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ക്രിസ്മസ് കരോൾ കഴിഞ്ഞെത്തിയ നാലംഗ സംഘം ഇവിടെയെത്തി. ഇതിനിടെ ഇവരും ഗുരുമന്ദിരം ഭാരവാഹികളും […]