പുലിയല്ല, പുപ്പുലിയാണ് നന്ദന്‍; കടിച്ചുകുടഞ്ഞ പുള്ളിപ്പുലിയുടെ കണ്ണില്‍ വിരല്‍കുത്തിയിറക്കി പന്ത്രണ്ട്കാരന്‍; മനോധൈര്യത്തിന് നാടിന്റെ സല്യൂട്ട്

സ്വന്തം ലേഖകന്‍ മൈസുരു; പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്നും മനോധൈര്യം കൊണ്ട് മാത്രം ജീവന്‍ തിരികെപ്പിടിച്ചിരിക്കുകയാണ് മൈസുരു കടകോളയിലെ ബീരഗൗഡനഹുണ്ഡി സ്വദേശിയായ നന്ദന്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്‍. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അവിശ്വസനീയ സംഭവങ്ങള്‍ അരങ്ങേറിയത്. പിതാവിന്റെ ഫാം ഹൗസില്‍ കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയതായിരുന്നു നന്ദന്‍. ഈ ഫാം ഹൗസിനോട് ചേര്‍ന്ന് കര്‍ണാടക ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ 140 ഏക്കറോളം ഒഴിഞ്ഞ ഭൂമിയാണ്. ഇവിടെ ഒളിഞ്ഞിരുന്ന പുലി കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ നന്ദന് മേല്‍ ചാടിവീഴുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചു പോയെങ്കിലും […]

നടി അഹാനാ കൃഷ്ണകുമാറിന്റെ വീടിന് നേരെ ആക്രമണം; ഗേറ്റ് പൊളിച്ച്, വീടിനുള്ളിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച അക്രമി മലപ്പുറത്തുകാരന്‍ ഫസിലുള്‍ അക്ബര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചലച്ചിത്ര താരം അഹാനാ കൃഷ്ണകുമാറിന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം സ്വദേശിയായ ഫസിലുള്‍ അക്ബറാണ് അക്രമണശ്രമം നടത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഗേറ്റ് പൊളിക്കുന്ന ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാര്‍ കണ്ടത് അസഭ്യം പറയുന്ന ഫസിലുളിനെയാണ്. വീട്ടിലേക്ക് ചാടിക്കയറാനും ഇയാള്‍ ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാര്‍ തടഞ്ഞു. എന്നാല്‍ യുവാവ് ബല പ്രയോഗത്തിന് മുതിര്‍ന്നു. ഇതോടെ വട്ടിയൂര്‍ക്കാവ് പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ബിടെക് പൂര്‍ത്തിയാക്കാത്ത യുവാവ് നാട്ടിലും സ്ഥിരം പ്രശനക്കാരനാണെന്ന് […]

തലപ്പാറയിൽ ക്വാറന്റൈനിൽ കഴിയുന്ന സഹോദരന് ഭക്ഷണം എത്തിച്ച അനിയന് നേരെ ക്രൂരമർദ്ദനം. കേസ് ഒതുക്കി തീർക്കാൻ പോലീസിന്റെ ശ്രമം.

തേർഡ് ഐ ന്യൂസ്‌ ബ്യുറോ തലപ്പാറ:  സൗദി അറേബ്യയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞ ജ്യേഷ്ഠന് ഭക്ഷണം എത്തിച്ച അനിയന് നേരെ ക്രൂരമർദ്ദനം. ജ്യേഷ്ഠന് മാഹിന് ഭക്ഷണം എത്തിക്കാൻ വന്ന  തലപ്പാറ ബിൻഷാദ് മൻസിലിൽ ബിൻഷാദാണ് (32) നാട്ടുകാരുടെ ആക്രമണത്തിനിരയായത്. മാഹിന്റെ പിതാവിന്റെ അനിയന്റെ മകനാണ് ബിൻഷാദ്. ആറു പേരോളം അടങ്ങുന്ന ആക്രമി സംഘമാണ് ബിൻഷാദിനെ ആക്രമിച്ചത്. അക്രമികളെ കണ്ടാൽ തിരിച്ചറിയുമെന്ന് ബിൻഷാദും കുടുംബവും അറിയിച്ചു. കല്ലും വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. മാഹിനുമായി ബിൻഷാദിന് സമ്പർക്കമുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഭക്ഷണം, മതിലിൽ കൊണ്ട് വച്ച ശേഷം […]