ഡല്‍ഹിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊന്ന കെജ്രിവാള്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ തിരിച്ചടി; ഇനി ഡല്‍ഹിയില്‍ കെജ്രിവാള്‍ സര്‍ക്കാരില്ല; ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയെ നിയന്ത്രിക്കും; ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതി നിലവില്‍ വന്നു
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കെജ്രിവാള്‍ സര്‍ക്കാറിന് പകരം ലഫ്റ്റനന്റ് വര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാറായി മാറി. ഇതോടെ ഡല്‍ഹിയില്‍ ഇനി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണിത്. കോവിഡ് വ്യാപനവും ഓക്‌സിജന്‍ ദൗര്‍ലഭ്യവും രൂക്ഷമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും കേന്ദ്രസര്‍ക്കാറും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും […]