play-sharp-fill

ഡിജിറ്റല്‍ ട്രാന്‍സിറ്റ് വിസ സേവനം ആരംഭിച്ച്‌ സൗദി, വിമാന മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാരായി സൗദി അറേബ്യയില്‍ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും സേവനം ലഭ്യമാകും

സ്വന്തം ലേഖകൻ റിയാദ്: ദേശീയ വിമാനക്കമ്ബനികളുമായി സഹകരിച്ച്‌ ഡിജിറ്റല്‍ ട്രാന്‍സിറ്റ് വിസ സേവനം ആരംഭിച്ച്‌ സൗദി വിദേശകാര്യ മന്ത്രാലയം. വിമാന മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാരായി സൗദി അറേബ്യയില്‍ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കുമാണ് ഈ സേവനം ലഭ്യമാവുക. ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് വഴി വിമാനമാര്‍ഗം സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇത് വഴി വിസകള്‍ക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനും അപേക്ഷ സമര്‍പ്പിക്കാനും കഴിയും. വൈകാതെ തന്നെ ഡിജിറ്റല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിദേശകാര്യ മന്ത്രാലയം […]

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയതായി റിപ്പോർട്ട്. കുഴമ്പുരൂപത്തിലുള്ള സ്വർണവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്യുകയിരുന്നു. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. തമിഴ്നാട് കടയനല്ലൂർ സ്വദേശി കസാലി ഷാഹുൽ ഹമീദ്, മുഹമ്മദ് മുബാരക്ക് സാഹുൽ ഹമീദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്. രണ്ട് പേരിൽ നിന്നുമായി ഏതാണ്ട് ഒന്നേമുക്കാൽ കിലോ തൂക്കമുള്ള സ്വർണമാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. ശനി ഷാർജയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിൽ എത്തിയ തമിഴ്‌നാട് പുലിക്കോട്ട സ്വദേശി […]

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാര്‍ ഒപ്പ് വച്ചിരിക്കുന്നത് 50 വര്‍ഷത്തേക്ക്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുള്ള കരാര്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ വി സുബ്ബറായ്ഡുവും അദാനി എയര്‍പോര്‍ട്ട്സ് സിഇഒ ബെഹ്നാദ് സാന്തിയും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറി. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പരിപാലനം, വികസനം എന്നിവയെല്ലാം ഇനി അദാനി […]

കേരളത്തിലെ പ്രവാസികള്‍ മരണ വ്യാപാരികളല്ല; വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധനയുടെ പേരിൽ വട്ടം കറക്കി അധികൃതർ ;സൂപ്പര്‍ സ്‌പ്രെഡറിന് ശേഷം വീണ്ടും ജനിതക മാറ്റം സംഭവിച്ച വൈറസ്; പുതിയ ഇനം ചൈനയില്‍ നിന്നല്ല, ദക്ഷിണാഫ്രിക്കയിൽ നിന്ന്; പുതിയ കോവിഡിനെ നേരിടാന്‍ കേരളം

സ്വന്തം ലേഖകന്‍ കൊച്ചി: ബ്രിട്ടനില്‍ രണ്ടാം വ്യാപന തരംഗത്തില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയെന്ന വാര്‍ത്ത കുഴപ്പത്തിലാക്കിയിരിക്കുന്നത് യുകെയില്‍ നിന്നും അവസാന വിമാനങ്ങളില്‍ കൊച്ചിയില്‍ എത്തിയ മലയാളികളെയാണ്. മുഴുവന്‍ യാത്രക്കാരും വൈറസ് വാഹകരാണെന്ന മട്ടിലാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നും രോഗികളോടും പ്രായമായവരോടും പരിഗണന കാട്ടിയില്ലെന്നും ആക്ഷേപമുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കേരളം വിദേശി മലയാളി സമൂഹത്തോട് കാട്ടിയ ക്രൂരത ആവര്‍ത്തിക്കപ്പെടുമോ എന്ന സംശയം അസ്ഥാനത്തല്ല എന്നാണ് എയര്‍പോര്‍ട്ടില്‍ അരങ്ങേറിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ലണ്ടന്‍ സ്ലോവില്‍ താമസിക്കുന്ന ജെ ജെ വില്‍സിലെ അഭിഭാഷകനായ ജേക്കബ് എബ്രഹാം, […]

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി; ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു.

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചുകൂട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി ജി എച്ച് എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ഇന്ന് രാവിലെ പത്തിനാണ് യോഗം ചേരുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിനും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. യു.കെ യില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച […]

റൺവെ നവീകരണം ബുധനാഴ്ച മുതൽ ; പകൽ വിമാന സർവീസുകളുണ്ടാവില്ല

  സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റൺവെ നവീകരണ പദ്ധതി ബുധനാഴ്ച തുടക്കമാകും. 2020 മാർച്ച് 28 വരെ ഇനി പകൽ സമയം വിമാനസർവീസുകൾ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റൺവെ അടയ്ക്കും വൈകീട്ട് ആറിന് തുറക്കും. മിക്ക സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാൽ 5 വിമാന സർവീസുകൾ മാത്രമാണ് റദ്ദുചെയ്യപ്പെട്ടത്. റൺവെ റീ-സർഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുവർഷം മുമ്പുതന്നെ കൊച്ചി ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡ്(സിയാൽ) ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികൾ […]

സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമം ; യുവാവ് പിടിയിൽ

  കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ പിണറായി സ്വദേശിയാണ് എയർ കസ്റ്റംസ് അതികൃതരുടെ പിടിയിലായത്. കാൽ പാദത്തിൽ കെട്ടിവെച്ച ഒരു കിലോ സ്വർണ്ണമാണ് ഇയാളിൽ കസ്റ്റംസ് അധികൃതർ കണ്ടെടുത്തത്. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് ചെയ്തു വരികയാണ്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം കാൽ പാദത്തിൽ കെട്ടിവെച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 27 ലക്ഷത്തിലധികം വിലമതിക്കുന്ന സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസവും 71.5 ലക്ഷം […]

സ്വർണ്ണക്കടത്ത് ഏറ്റവും കൂടുതൽ കേരളത്തിൽ ; കസ്റ്റംസ് കമ്മീഷണർ

  സ്വന്തം ലേഖിക തിരുവനന്തപുരം: രാജ്യത്തേക്കൊഴുകുന്ന സ്വർണത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറച്ച് മാസമായി സംസ്ഥാനത്ത് സ്വർണക്കടത്ത് വ്യാപകമാണ്. അനധികൃത സ്വർണം ഉത്സവ സീസണുകളിൽ കൈമാറ്റം ചെയ്യുന്നുവെന്നാണ് കസ്റ്റംസ് ശേഖരിച്ച വിവരങ്ങളിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ കസ്റ്റംസ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം സെപ്തംബർ 30 വരെ 277 കേസുകളിലായി 44 കോടിയുടെ 150.5 കിലോ സ്വർണം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇക്കാലയളിൽ 301 കേസുകളിലായി 28 കോടി രൂപ വിലമതിക്കുന്ന 101 […]

വൻ മയക്കുമരുന്ന് വേട്ട ; എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത് രണ്ട് കോടിയുടെ ലഹരിമരുന്ന്

  സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര മാർക്കറ്റിൽ രണ്ട് കോടിയോളം രൂപ വിലവരുന്ന 820 ഗ്രാം മെത്താം സെറ്റമിൻ എന്ന ലഹരിമരുന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെട്ട് തമിഴ്‌നാട് രാമനാഥപുരം സ്വദേശികൾ പിടിയിലായിരിക്കുന്നത്. മയക്കു മരുന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കോലാലമ്പൂരിലേക്കും ദോഹയിലേക്കും കടത്തനായിരുന്നു ശ്രമം. ഇവരിൽ രണ്ട് പേർ ദോഹയ്ക്കും ഒരാൾ കോലാലംപൂരിലേക്കുമാണ് ടിക്കറ്റ് എടുത്തിരുന്നത്. വിശദമായ അന്വേഷണത്തിന് പ്രതികളെ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോക്ക് കൈമാറിയെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.